
ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം, അഭിമുഖത്തിലൂടെ നിയമനം, ബെമലിൽ അസിസ്റ്റന്റ് എൻജിനീയർ; കേരളത്തിലും ഒഴിവ്
പാലക്കാട്, മൈസൂർ, ബെംഗളുരൂ, കെ ജിഎഫ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ

ഭാരത് എർത്ത് മൂവേഴ്‌സ് (ബെമൽ -ബിഇഎംഎൽ) ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേരളത്തിലുൾപ്പടെയുള്ള ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
നിർദ്ദിഷ്ട വിഷയത്തിൽ ഡിപ്ലോമയും നിശ്ചിത പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ബെമൽ കരിയർ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം. അഭിമുഖത്തെ അടിസ്ഥാനമാക്കിയായിരിക്കും നിയമനം. ഇതിനായി മെയ് മാസം മൂന്നിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
തസ്തിക, യോഗ്യത, പ്രവൃത്തി പരിചയം, ശമ്പളം എന്നിവ
തസ്തികയുടെ പേര് അസിസ്റ്റന്റ് എൻജിനീയർ, ടൂളിങ് ( ഗ്രേഡ് 1)
യോഗ്യത: ടൂൾ എൻജിനീയറിങ്, ടൂൾ, ഡൈ ആൻഡ് മോൾഡ് മേക്കിങ്, ടൂൾ ആൻഡ് ഡൈ എൻജിനീയറിങ്, ടൂൾ ആൻഡ് ഡൈ മേക്കിങ്,ടൂൾ ഡിസൈൻ,ഇൻഡസ്ട്രിയൽ ടൂൾ മാനുഫാക്ചറിങ്,ടൂൾ ആൻഡ് ഡൈ മാനുഫാക്ചറിങ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ഡിപ്ലോമ ആണ് യോഗ്യത.
പ്രവൃത്തി പരിചയം: ഓട്ടോ / റെയിൽ / എയ്‌റോസ്‌പേസ് / ഹെവി എൻജിനീയറിങ് / മാനുഫാക്ചറിങ് ഇൻഡസ്ട്രി മേഖലകളുമായി ബന്ധപ്പെട്ട് ടൂൾ എൻജിനീയറിങ്ങിൽ കുറഞ്ഞത് 10 വർഷത്തെ യോഗ്യതാനന്തര പരിചയം
ഉയർന്ന പ്രായ പരിധി: 39 വയസ്സ് (മാനദണ്ഡം അനുസരിച്ച് അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും
ശമ്പളം: 30,000 - 1,20,000 രൂപ സ്കെയിലിൽ
നിയമനം നടത്തുന്ന സ്ഥലങ്ങൾ : ബെംഗളുരൂ, കെജിഎഫ്, പാലക്കാട്,മൈസൂർ
ആകെ ഒഴിവുകളുടെ എണ്ണം : 10
അപേക്ഷയും തെരഞ്ഞെടുപ്പും അഭിമുഖം നടക്കുന്ന സ്ഥലം സമയം
ഓൺലൈൻ രജിസ്ട്രേഷൻ വാക്ക്-ഇന്നിന് മുമ്പ് BEML കരിയർ പേജിലെ ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ സമയത്ത് സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, അപ്ഡേറ്റ് ചെയ്ത റെസ്യൂമെ എന്നിവ അപ്‌ലോഡ് ചെയ്യുക.
വാക്ക്-ഇൻ (അഭിമുഖം) 2026 മെയ് മൂന്നിന് (ഞായറാഴ്ച) രാവിലെ ഒമ്പത് മണിക്ക് മൂന്ന് സ്ഥലങ്ങളിലായി നടക്കും. ബെംഗളുരൂ, ചെന്നൈ, പൂനെ എന്നിവിടങ്ങളിലാണ് വാക്ക് ഇൻ നടക്കുന്നത്. ഇവിടെ ഏതെങ്കിലും ഒരിടത്ത് അവശ്യമായ എല്ലാ രേഖകളുമായി ഹാജരാകണം.
അഭിമുഖം നടക്കുന്ന സ്ഥലങ്ങളുടെ വിലാസം
Bangalore: BEML Soudha, No.23/1, 4th Main, S R Nagar, Bengaluru – 560027
Chennai: BEML Limited, Flat No.11, Supriya Estate, No.3 Sterling Road, Nungambakkam, Chennai – 600034
Pune: BEML Limited, BSNL Bhavan, 2nd Floor, Model Colony, Shivajinagar, Pune – 411016
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Job Alert: BEML invites applications for Assistant Engineer posts with salaries above Rs1 lakh. Selection will be through interview. Vacancies are available in Kerala and other locations. Check eligibility and apply now.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





