ടാറ്റ മെമ്മോറിയൽ സെന്ററിന്റെ സ്ഥിര നിയമനം; മെഡിക്കൽ, നോൺ-മെഡിക്കൽ വിഭാഗങ്ങളിൽ ഒഴിവ്, അവസാന തീയതി ഓഗസ്റ്റ് 10

മാസ്റ്റർ ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് ആണ് അവസരം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10.

Tata Memorial Centre Recruitment 2026
Tata Memorial Centre Recruitment 2026 Permanent Medical and Non-Medical Jobs Announcedspecial arrangements
Edited by :Joice Daniel
Last Updated :5 ഓഗസ്റ്റ് 2026, 11:16 am IST

മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെന്ററിന്റെ (TMC) കീഴിലുള്ള വിവിധ ആശുപത്രികളിൽ മെഡിക്കൽ, നോൺ-മെഡിക്കൽ വിഭാഗങ്ങളിൽ നിയമനം നടത്തുന്നു. അകെ ആകെ 10 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാസ്റ്റർ ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് ആണ് അവസരം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10.

ഒഴിവുകൾ

മെഡിക്കൽ വിഭാഗം

  • മെഡിക്കൽ ഓഫീസർ 'G' (അനസ്‌തേഷിയോളജി) – 1

  • മെഡിക്കൽ ഓഫീസർ 'F' (ഇന്റർവെൻഷണൽ റേഡിയോളജി) – 1

  • മെഡിക്കൽ ഓഫീസർ 'E' (ഇന്റൻസിവിസ്റ്റ്/ക്രിറ്റിക്കൽ കെയർ) – 1

  • മെഡിക്കൽ ഓഫീസർ 'E' (മെഡിക്കൽ ഓങ്കോളജി – സോളിഡ് ട്യൂമർ) – 1

  • മെഡിക്കൽ ഓഫീസർ 'E' (ന്യൂക്ലിയർ മെഡിസിൻ) – 1

  • മെഡിക്കൽ ഓഫീസർ 'E' (പാത്തോളജി) – 1

  • മെഡിക്കൽ ഓഫീസർ 'E' (സർജിക്കൽ ഓങ്കോളജി) – 1

നോൺ-മെഡിക്കൽ വിഭാഗം

  • ഓഫീസർ-ഇൻ-ചാർജ് (ഡിസ്പെൻസറി) – 1

  • അസിസ്റ്റന്റ് ഡയറ്റീഷ്യൻ (ഫുഡ് സർവീസ്) – 1

  • അസിസ്റ്റന്റ് ഡയറ്റീഷ്യൻ (ഫുഡ് സർവീസ്) – 1

ശമ്പളം

ഈ റിക്രൂട്ട്‌മെന്റിൽ ഏറ്റവും ഉയർന്ന പ്രാരംഭ ശമ്പളം മെഡിക്കൽ ഓഫീസർ 'G' (അനസ്‌തേഷിയോളജി) തസ്തികയ്ക്കാണ്. പ്രതിമാസം 1,31,100 രൂപ മുതൽ ശമ്പളം ലഭിക്കും. ഏറ്റവും കുറഞ്ഞ പ്രാരംഭ ശമ്പളം അസിസ്റ്റന്റ് ഡയറ്റീഷ്യൻ തസ്തികയ്ക്കാണ്. പ്രതിമാസം 35,400 രൂപ മുതൽ ശമ്പളം ലഭിക്കും. ഇതിന് പുറമെ മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും.

പ്രായപരിധി:

ഏറ്റവും കുറഞ്ഞ പ്രായപരിധി 30 വയസാണ്. എസ്.സി./എസ്.ടി., ഒ.ബി.സി., ഭിന്നശേഷിക്കാർ, മുൻ സൈനികർ തുടങ്ങിയ സംവരണ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ചട്ടപ്രകാരം വയസിളവ് ലഭിക്കും.

തെരഞ്ഞെടുപ്പ് പ്രക്രിയ

അഭിമുഖം എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ടാറ്റ മെമ്മോറിയൽ സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഓരോ തസ്തികയ്ക്കും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ വ്യത്യസ്തമായതിനാൽ വിജ്ഞാപനം ശ്രദ്ധാപൂർവം വായിക്കണം.

News Now

Summary

Tata Memorial Centre Recruitment 2026 Permanent Medical and Non-Medical Jobs Announced.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates