
ഫെഡറൽ ബാങ്കിൽ അവസരം! സെയിൽസ് ഓഫീസർ ഒഴിവുകൾ; മികച്ച ശമ്പളം, അവസാന തീയതി ഓഗസ്റ്റ് 31
നിയമനം ലഭിക്കുന്നവർക്ക് വാർഷിക സി.ടി.സി പത്ത് ലക്ഷം രൂപ വരെ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.

ഫെഡറൽ ബാങ്ക് സെയിൽസ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. ബിരുദം യോഗ്യതയുള്ളവർക്കും ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കുമാണ് അവസരം. കേരളത്തിന് പുറത്തുള്ള വിവിധ നഗരങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് വാർഷിക സി.ടി.സി പത്ത് ലക്ഷം രൂപ വരെ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.
യോഗ്യത മാനദണ്ഡങ്ങൾ
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
പ്രവൃത്തിപരിചയം : BFSI സെക്ടറിൽ (ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് അല്ലെങ്കിൽ ഇൻഷുറൻസ് മേഖലയിൽ) കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: പരമാവധി 35 വയസ്സ് (01/08/1991-ലോ അതിനുശേഷമോ ജനിച്ചവരായിരിക്കണം).
ജോലി ലഭിക്കാവുന്ന സ്ഥലങ്ങൾ
ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, ഡൽഹി, മുംബൈ, കൊൽക്കത്ത, പൂനെ, തിരുച്ചിറപ്പള്ളി, സേലം, മംഗളൂരു തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ നഗരങ്ങൾ.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 4.64 ലക്ഷം മുതൽ 10.93 ലക്ഷം രൂപ വരെ വാർഷിക സി ടി സിലഭിക്കും. ശമ്പളത്തിന്റെ വിശദമായ ഘടകങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
അപേക്ഷിക്കേണ്ട രീതി
ഫെഡറൽ ബാങ്കിന്റെ ഔദ്യോഗിക കരിയർ വെബ്‌സൈറ്റ് ആയ federal.bank.in/careers എന്ന ലിങ്കിൽ കയറി Talent Connect ഓപ്ഷൻ തുറക്കുക.
പ്രൊഫൈൽ ഉണ്ടാക്കുക/പുതുക്കുക: നിങ്ങളുടെ വിവരങ്ങൾ നൽകി പുതിയ പ്രൊഫൈൽ ഉണ്ടാക്കുക. നേരത്തെ അക്കൗണ്ട് ഉള്ളവർ ലോഗിൻ ചെയ്ത് വിവരങ്ങൾ പുതുക്കുക.
വർക്ക് ഡൊമെയ്ൻ (Preferred Work Domain) എന്ന് ചോദിക്കുന്ന ഭാഗത്ത് ‘Retail Liabilities’ എന്ന് ഓപ്‌ഷൻ തെരഞ്ഞെടുക്കുക.
ഏറ്റവും പുതിയ ബയോഡാറ്റ (CV) അപ്‌ലോഡ് ചെയ്യുക.
WHAT TO READ NEXT
മിൽമയിൽ അവസരം; ജില്ലകളിൽ ഒഴിവുകൾ, ശമ്പളം 47,000 രൂപ !
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

എസ്ബിഐയിൽ 9124 ഒഴിവുകൾ; ഡിഗ്രി യോഗ്യത, അവസാന തീയതി ഓഗസ്റ്റ് 31
WHAT TO READ NEXT

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ ആകാം; 2482 ഒഴിവുകൾ !
WHAT TO READ NEXT

Nabfins Recruitment: 12-ാം ക്ലാസ് മതി, കേരളത്തിൽ നിയമനം
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Federal Bank Recruitment Sales Officer Jobs for Graduates, Apply by August 31
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





