പട്ടയ മിഷൻ: തൃശ്ശൂർ ജില്ലയിൽ താത്കാലിക നിയമനം നടത്തുന്നു
പട്ടയസംബന്ധമായ സർവെ ജോലികൾക്ക് വേണ്ടി സർവെയർമാർ, ചെയിൻമാൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ആണ് നിയമനം നടത്തുന്നത്.
സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷനുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. വിരമിച്ച സർക്കാർ ജീവനക്കാർക്ക് മുൻഗണന.
പട്ടയസംബന്ധമായ സർവെ ജോലികൾക്ക് വേണ്ടി സർവെയർമാർ, ചെയിൻമാൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ആണ് നിയമനം നടത്തുന്നത്. യോഗ്യരായ പരിചയസമ്പന്നർക്ക് അപേക്ഷ നൽകാം. ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതമാണ് അപേക്ഷ നൽകേണ്ടത്.
സർവെയർമാർ -15,ചെയിൻമാൻ - 22,ഡാറ്റാ എൻട്രി ഓപ്പറേറ്റർ -5 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. വിരമിച്ച സർവ്വെ ജീവനക്കാർക്കും മുൻപരിചയമുള്ള സർവ്വെയർമാർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ ആഗസ്റ്റ് 25 രാവിലെ 10 ന് തൃശൂർ കളക്ടറേറ്റ് അയ്യന്തോളിലെ അനെക്സ് ഹാളിൽ നേരിട്ട് ഹാജരാകണം.
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Summary
Job news: Various posts to be filled in Thrissur district under the State Government’s Pattaya Mission.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ഭാര്യ നൽകിയ കൊട്ടേഷൻ: തൃശ്ശൂരിലെ ലോഡ്ജിൽ കയറി യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു; ഒപ്പമുണ്ടായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ചുപേർ പിടിയിൽ
പാർട്ടിയിൽനിന്ന് യുവാക്കൾ അകലുന്നു; ഘടകങ്ങൾ നിർജീവം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി
