ബാങ്കിൽ ജോലി നേടാം, 1865 ഒഴിവുകൾ; ബിരുദം യോഗ്യത,കേരളത്തിലും അവസരം, അവസാന തീയതി മെയ് 19

ആകെ 1865 ഒഴിവുകളാണ് ഉള്ളത്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Union Bank of India
Union Bank Apprentice Recruitment 2026 1865 Vacancies Apply Before May 19 Source by : file
Last Updated :30 April 2026, 3:54 pm IST

ബാങ്കിങ് മേഖലയിൽ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 1865 ഒഴിവുകളാണ് ഉള്ളത്. ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലും ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 19.

വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത സർവകലാശാലയിലോ കോളേജിലോ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.

  • ബിരുദഫലം 2026 ഏപ്രിൽ 1നകം പ്രസിദ്ധീകരിച്ചിരിക്കണം.

  • 2022 ഏപ്രിൽ 1ന് മുമ്പ് നേടിയ ബിരുദം അംഗീകരിക്കില്ല.

സ്റ്റൈപെൻഡ്

  • ഗ്രാമീണ/സെമി-അർബൻ മേഖല – 15,000 രൂപ

  • അർബൻ മേഖല – 18,000 രൂപ

  • മെട്രോ മേഖല – 20,000 രൂപ

ട്രെയിനിങ് കാലാവധി: ഒരു വർഷം

തെരഞ്ഞെടുപ്പ് പ്രക്രിയ:
രണ്ട് ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഘട്ടം 1 – ഓൺലൈൻ പരീക്ഷ
ആകെ 100 മാർക്കുള്ള പരീക്ഷയാണ്. സമയം 60 മിനിറ്റ്. നെഗറ്റീവ് മാർക്ക് ഇല്ല

  • ജനറൽ / ഫിനാൻഷ്യൽ അവബോധം – 20 ചോദ്യങ്ങൾ (20 മാർക്ക്)

  • ജനറൽ ഇംഗ്ലീഷ് – 20 ചോദ്യങ്ങൾ (20 മാർക്ക്)

  • ക്വാണ്ടിറ്റേറ്റീവ് & റീസണിംഗ് ആപ്റ്റിറ്റ്യൂഡ് – 20 ചോദ്യങ്ങൾ (20 മാർക്ക്)

  • കംപ്യൂട്ടർ / വിഷയപരിചയം – 20 ചോദ്യങ്ങൾ (20 മാർക്ക്)

  • യൂണിയൻ ബാങ്ക് പ്രോഡക്ട്സ് & സർവീസുകൾ – 20 ചോദ്യങ്ങൾ (20 മാർക്ക്)

ഓൺലൈൻ പരീക്ഷയിൽ കട്ട് ഓഫ് മാർക്ക് നേടുന്നവർക്ക് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കും.

ഘട്ടം 2 – പ്രാദേശിക ഭാഷ പരിജ്ഞാന പരിശോധന:
അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിവ് ഉണ്ടായിരിക്കണം. 10,12 ക്ലാസ് സർട്ടിഫിക്കറ്റിലൂടെ പ്രാദേശിക ഭാഷയിൽ അറിവ് ഉണ്ടെന്ന് തെളിയിക്കണം. ഇല്ലെങ്കിൽ, ഭാഷാപരീക്ഷ നടത്തും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

Union Bank Apprentice Recruitment 2026 1865 Vacancies Apply Before May 19.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates