
ഭാരത് പെട്രോളിയത്തിൽ അവസരം, 250 ഒഴിവുകൾ, ഡിപ്ലോമ മുതൽ സി.എ വരെ യോഗ്യത; അവസാന തീയതി മെയ് 17
ഡിപ്ലോമ മുതൽ ഇന്റർ സി.എ / ഇന്റർ സി.എം.എ വരെയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 17.

ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (BPCL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സെക്രട്ടറി, അസ്സോസിയേറ്റ് എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികളിലാണ് നിയമനം നടത്തുന്നത്. അകെ 250 ഒഴിവുകളാണ് ഉള്ളത്. ഡിപ്ലോമ മുതൽ ഇന്റർ സി.എ / ഇന്റർ സി.എം.എ വരെയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 17.
ഒഴിവുകളുടെ വിശദാംശങ്ങൾ
ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനീയറിംഗ്) – 175 ഒഴിവുകൾ
ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) – 25 ഒഴിവുകൾ
ജൂനിയർ എക്സിക്യൂട്ടീവ് (വേയ്‌സൈഡ് അമിനിറ്റീസ്) – 10 ഒഴിവുകൾ
സെക്രട്ടറി ബിപിസിഎൽ – 8 ഒഴിവുകൾ
അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്) – 30 ഒഴിവുകൾ
അസോസിയേറ്റ് എക്സിക്യൂട്ടീവ് – 2 ഒഴിവുകൾ
ആകെ ഒഴിവുകൾ – 250
യോഗ്യതയും ഒഴിവുകളും
ജൂനിയർ എക്സിക്യൂട്ടീവ് (എൻജിനീയറിംഗ്)
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് / സിവിൽ / കെമിക്കൽ എൻജിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ
പ്രവൃത്തി പരിചയം: POL ടെർമിനൽ/ഡിപ്പോ, LPG ബോട്ട്ലിംഗ് പ്ലാന്റ്, പൈപ്പ്‌ലൈൻ, റിഫൈനറി, പെട്രോകെമിക്കൽ മേഖലകൾ എന്നിവയിൽ കുറഞ്ഞത് 5 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തി പരിചയം.
ഇതിൽ കുറഞ്ഞത് 1 വർഷം മാനേജീരിയൽ/സൂപ്പർവൈസറി ചുമതലയിലായിരിക്കണം.
ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്)
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം കുറഞ്ഞത് 55% മാർക്കോടെ + ഇന്റർ CA / ഇന്റർ CMA.
പ്രവൃത്തി പരിചയം: ഫിനാൻസ് വിഭാഗത്തിൽ കുറഞ്ഞത് 5 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തി പരിചയം.
ജൂനിയർ എക്സിക്യൂട്ടീവ് (വേയ്‌സൈഡ് അമിനിറ്റീസ്)
യോഗ്യത: ബി.കോം / ബി.ബി.എ / ബി.എസ്.സി / ബി.എം.എസ് / ബി.എച്ച്.എം കുറഞ്ഞത് 55% മാർക്കോടെ പാസായിരിക്കണം.
പ്രവൃത്തി പരിചയം: കുറഞ്ഞത് 5 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തി പരിചയം. അതിൽ കുറഞ്ഞത് 3 വർഷം ഫെസിലിറ്റി മാനേജ്മെന്റ് / QSR / റീട്ടെയിൽ / ഹോസ്പിറ്റാലിറ്റി മേഖലയിൽ ആയിരിക്കണം.
സെക്രട്ടറി ബിപിസിഎൽ
യോഗ്യത: പത്താം ക്ലാസ് + പ്ലസ് ടു + 3 വർഷത്തെ ബിരുദം. ഓരോ ഘട്ടത്തിലും കുറഞ്ഞത് 55% മാർക്ക് ആവശ്യമാണ്.
പ്രവൃത്തി പരിചയം: സെക്രട്ടറി / സെക്രെട്ടേറിയൽ അസിസ്റ്റന്റ് അല്ലെങ്കിൽ സമാന തസ്തികയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം.
അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്)
യോഗ്യത: കെമിസ്ട്രിയിൽ എം.എസ്.സി കുറഞ്ഞത് 60% മാർക്കോടെ പാസായിരിക്കണം.
പ്രവൃത്തി പരിചയം: പെട്രോളിയം / ഓയിൽ & ഗ്യാസ് / പെട്രോ കെമിക്കൽ / കെമിക്കൽ ഇൻഡസ്ട്രി ലബോറട്ടറിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം.
അസോസിയേറ്റ് എക്സിക്യൂട്ടീവ്
യോഗ്യത: ഹിന്ദിയിൽ 2 വർഷത്തെ മാസ്റ്റേഴ്സ് ഡിഗ്രി കുറഞ്ഞത് 55% മാർക്കോടെ പാസായിരിക്കണം + പ്ലസ് ടു അല്ലെങ്കിൽ ബിരുദ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
പ്രവൃത്തി പരിചയം: വിവർത്തന മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം.
News Now
'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ

യോഗർട്ട് ദിവസവും കഴിച്ചാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ഇനി മാത്യുവിന്റെ മാസ് കാലം; 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ പുറത്ത്

Summary
BPCL Recruitment 2026 Apply for 250 Junior Executive and Secretary Posts Before May 17.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






