പ്രതിരോധ മന്ത്രാലയം മുതൽ സിവിൽ ഏവിയേഷൻ വരെ; 32 തസ്തികകൾ, 194 ഒഴിവുകൾ; അവസാന തീയതി ജൂൺ 12

ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 12.

UPSC Recruitment 2026
UPSC Recruitment 2026 for 194 Vacancies Across 32 Posts Apply Online Before June 12.AI image
Edited by :JOICE MON D L
Last Updated :24 മേയ് 2026, 5:52 pm IST

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിൽ നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറത്തിറക്കി. 32 തസ്തികകളിലായി 194 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 12.

പ്രധാന ഒഴിവുകൾ

  • എയർവർത്തിനസ് ഓഫീസർ (DGCA)

  • ഡെപ്യൂട്ടി കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് (PESO)

  • മെയിൽ മോട്ടോർ സർവീസ് മാനേജർ

  • ജൂനിയർ ടെക്നിക്കൽ ഓഫീസർ (ഷുഗർ & വെജിറ്റബിൾ ഓയിൽസ്)

  • ജൂനിയർ ടെക്നിക്കൽ ഓഫീസർ (കെമിക്കൽ എഞ്ചിനീയറിംഗ്)

  • സയന്റിഫിക് ഓഫീസർ (മെക്കാനിക്കൽ)

  • ഡെപ്യൂട്ടി സൂപ്പറിന്റൻഡിംഗ് ആർക്കിയോളജിക്കൽ എഞ്ചിനീയർ (ASI)

  • അസോസിയേറ്റ് പ്രൊഫസർ – ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് (CME Pune)

  • അസോസിയേറ്റ് പ്രൊഫസർ – മെക്കാനിക്കൽ എഞ്ചിനീയറിംഗ് (CME Pune)

  • ലക്ചറർ – പെർഷ്യൻ ഭാഷ (SFL)

  • ലക്ചറർ – ടിബറ്റൻ ഭാഷ (SFL)

  • സയന്റിസ്റ്റ്-B (അറ്റ്മോസ്ഫെറിക് സയൻസ് / ജനറൽ മെറ്റീരിയോളജി / ഇൻസ്ട്രുമെന്റേഷൻ – IMD)

  • ഡെപ്യൂട്ടി ഡയറക്ടർ – സിവിൽ എഞ്ചിനീയറിംഗ് (CICEF)

  • ജോയിന്റ് അസിസ്റ്റന്റ് ഡയറക്ടർ (ഡയറക്ടറേറ്റ് ഓഫ് കോ-ഓർഡിനേഷൻ പോലീസ് വയർലെസ്)

  • അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (CGWB)

  • ഡെപ്യൂട്ടി ഡയറക്ടർ ഓഫ് മൈൻസ് സേഫ്റ്റി (മൈനിംഗ്)

  • അസിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ്-I / ഗ്രേഡ്-II (IEDS കെമിക്കൽ – MSME) തുടങ്ങിയ തസ്തികകൾ

പ്രധാന വകുപ്പുകൾ

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA), പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO), പോസ്റ്റൽ വകുപ്പ്, ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് (IMD), ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI), പ്രതിരോധ മന്ത്രാലയം, എം.എസ്.എം.ഇ (MSME) മന്ത്രാലയം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

വിദ്യാഭ്യാസ യോഗ്യത

തസ്തികകൾക്കനുസരിച്ച് യോഗ്യതയിൽ മാറ്റമുണ്ട്. ബിരുദം (Engineering/Technology), ബിരുദാനന്തര ബിരുദം (Master's), പി.എച്ച്.ഡി (Ph.D) തുടങ്ങിയവയാണ് പ്രധാന യോഗ്യതകൾ. ഓരോ തസ്തികയുടെയും കൃത്യമായ യോഗ്യത അറിയാൻ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

തെരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷയില്ല. പകരം, യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും തുടർന്ന് നേരിട്ടുള്ള അഭിമുഖം നടത്തുകയുമാണ് ചെയ്യുന്നത്.

അപേക്ഷാ ഫീസ്

ജനറൽ വിഭാഗത്തിന് 25 രൂപ. സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

UPSC Recruitment 2026 for 194 Vacancies Across 32 Posts Apply Online Before June 12.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates