
വയനാട് മെഡിക്കൽ കോളജിലും കണ്ണൂർ ആയുർവേദ കോളജിലും വിവിധ തസ്തികകളിൽ ഒഴിവുകൾ
യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം.കരാർ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികളിലും കണ്ണൂർ ആയുർവേദ കോളജിൽ എമർജൻസി മെഡിക്കൽ ഓഫീസർ,അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുമാണ് ഒഴിവുകളുള്ളത്.
ഫെബ്രുവരി 21, 23, 25 തീയതികളിൽ അതത് കോളജുകളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവ് വഴിയാണ് നിയമനം. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ വാക്ക് ഇൻ ഇന്റർവ്യൂവിൽ രേഖകൾ സഹിതം പങ്കെടുക്കണം.
വയനാട് മെഡിക്കൽ കോളജിലെ ഒഴിവുകൾ
വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
യോഗ്യത: എം ബിബി എസ് , ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്‌ട്രേഷനും
ശമ്പളം: 52,000 രൂപ സമാഹൃത വേതനം
നിയമന രീതി: കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്
വാക്ക് ഇൻ ഇന്റർവ്യൂ തീയതി: ഫെബ്രുവരി 23 രാവിലെ 11 മണി
സ്ഥലം: വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസ്
അഭിമുഖത്തിന് ഹാജരാകുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ: വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (SSLC & UG) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ
കണ്ണൂർ ഗവ. ആയുർവേദ കോളജിലെ ഒഴിവുകൾ
എമർജൻസി മെഡിക്കൽ ഓഫീസർ (മോഡേൺ മെഡിസിൻ)
അടിസ്ഥാന യോഗ്യത: എം ബി ബിഎസ്
പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
വാക്ക് ഇൻ ഇന്റർവ്യൂ തീയതി: ഫെബ്രുവരി 25 ന് രാവിലെ 11 മണി
സ്ഥലം: കണ്ണൂർ ഗവ. ആയുർവേദ കോളജിലെ പ്രിൻസിപ്പലിന്റെ ഓഫീസ്
ശമ്പളം: 60,410 രൂപ സമാഹൃത വേതനം
നിയമന രീതി: താൽക്കാലിക നിയമനം
അഭിമുഖത്തിന് ഹാജരാകുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ: ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ടിസിഎംസി രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡേറ്റയും
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2800167.
അസിസ്റ്റന്റ് പ്രൊഫസർ
കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ രോഗനിദാനം വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
വാക്ക് ഇൻ ഇന്റർവ്യൂ: തീയതി ഫെബ്രുവരി 21ന് രാവിലെ 11 മണിക്ക്
സ്ഥലം: കണ്ണൂർ ഗവ. ആയുർവേദ കോളജിലെ പ്രിൻസിപ്പലിന്റെ ഓഫീസ്
അടിസ്ഥാന യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം
പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന
ശമ്പളം: 60,410 രൂപ സമാഹൃത വേതനം.
നിയമന രീതി: കരാർ അടിസ്ഥാനത്തിൽ
അഭിമുഖത്തിന് ഹാജരാകുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ: ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡേറ്റയും
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2800167.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Job Alert:Wayanad Medical College and Kannur Ayurveda College have announced vacancies in various posts. Eligible candidates can apply as per the official notification. Check post details, eligibility, and application procedure.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




