ഡിഗ്രിയുണ്ടോ?, ഡൽഹി ഹൈക്കോടതിയിൽ 150 ഒഴിവുകൾ; പേഴ്‌സണൽ അസിസ്റ്റന്റ് തസ്തിക !
സീനിയർ പേർസണൽ അസിസ്റ്റന്റ് (SPA) പേഴ്‌സണൽ അസിസ്റ്റന്റ് (PA) തസ്തികകളിൽ ആയി 150 ഒഴിവുകളാണ് ഉള്ളത്.

ഡൽഹി ഹൈക്കോടതിയിൽ വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ് (SPA) പേഴ്‌സണൽ അസിസ്റ്റന്റ് (PA) തസ്തികകളിൽ ആയി 150 ഒഴിവുകളാണ് ഉള്ളത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 05.
സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം: 117
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം.
ഇംഗ്ലീഷ് ഷോർട് ഹാൻഡിൽ ഒരു മിനിറ്റിൽ 110 വാക്ക്, കംപ്യുട്ടറിൽ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങിൽ മിനിറ്റിൽ 40 വാക്ക് ടൈപ്പ് ചെയ്യാൻ കഴിയണം.
കംപ്യുട്ടർ പരിജ്ഞാനം ആവശ്യമാണ്.
പേഴ്‌സണൽ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം: 33 ഒഴിവ്
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം.
ഇംഗ്ലീഷ് ഷോർട് ഹാൻഡിൽ ഒരു മിനിറ്റിൽ 100 വാക്ക്, കംപ്യുട്ടറിൽ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങിൽ മിനിറ്റിൽ 40 വാക്ക് ടൈപ്പ് ചെയ്യാൻ കഴിയണം.
കംപ്യുട്ടർ പരിജ്ഞാനം ആവശ്യമാണ്.
WHAT TO READ NEXT

ഡിഗ്രി മതി ! 1871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
പ്രായപരിധി
അപേക്ഷകന്റെ പ്രായം 18 വയസ് മുതൽ 32 വയസ് വരെയാണ്. 01 ജനുവരി 2026 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കിലാക്കുന്നത്. പത്താം ക്ലാസ് സർട്ടിഫിക്കറ്റിലെ ജനന തീയതി മാത്രമേ പരിഗണിക്കൂ. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.
എഴുത്ത് പരീക്ഷ, അഭിമുഖം, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ബന്ധപെട്ട യോഗ്യതയുള്ളവർക്കു നേരിട്ട് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Delhi High Court has announced 150 vacancies for Senior Personal Assistant and Personal Assistant posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






