
ഗൂഗിള്‍ പിക്സല്‍ 11 സീരീസ് ലോഞ്ച് ഓഗസ്റ്റില്‍?; അറിയാം ഫീച്ചറുകള്‍
പിക്സല്‍ 11 സീരീസ് അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍

ന്യൂഡല്‍ഹി: പിക്സല്‍ 11 സീരീസ് അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍. പിക്സല്‍ 11 സീരീസ് ലൈനപ്പിന് കീഴില്‍ പിക്സല്‍ 11, പിക്സല്‍ 11 പ്രോ, പിക്സല്‍ 11 പ്രോ എക്സ്എല്‍, പിക്സല്‍ 11 പ്രോ ഫോള്‍ഡ് എന്നിവ ഉള്‍പ്പെട്ടേക്കാം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
പിക്സല്‍ 11 സീരീസ് ഓഗസ്റ്റില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 17 നും ഓഗസ്റ്റ് 25 നും ഇടയില്‍ ഈ ഫോണ്‍ ലോഞ്ച് ചെയ്തേക്കാം. തുടര്‍ന്നുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ ഫോണ്‍ വില്‍പ്പനയ്ക്കെത്തുമെന്നും പ്രതീക്ഷിക്കുന്നു. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാകും.
ഗൂഗിള്‍ പിക്സല്‍ 11 പ്രോയ്ക്ക് 6.3 ഇഞ്ച് അല്ലെങ്കില്‍ 6.8 ഇഞ്ച് QHD+ LTPO OLED പാനലും 144Hz റിഫ്രഷ് റേറ്റും ലഭിക്കും. മെച്ചപ്പെട്ട തെര്‍മല്‍ മാനേജ്മെന്റിനും പ്രകടനത്തിനുമായി 2nm പ്രോസസ്സില്‍ നിര്‍മ്മിച്ച ഗൂഗിള്‍ ടെന്‍സര്‍ G6 ചിപ്സെറ്റ് ഈ ഫോണിന് കരുത്തുപകര്‍ന്നേക്കും. 16GB വരെ റാം ഉള്ള ഈ ഫോണില്‍ 1TB വരെ സ്റ്റോറേജ് ഉണ്ടാകാനും സാധ്യതയുണ്ട്. 5,000 mAh ബാറ്ററിയും 45W ഫാസ്റ്റ് ചാര്‍ജിങ്ങും ഈ ഫോണില്‍ പ്രതീക്ഷിക്കുന്നു. ഇത് ആന്‍ഡ്രോയിഡ് 17 അല്ലെങ്കില്‍ ഒരുപക്ഷേ 16 ല്‍ പ്രവര്‍ത്തിക്കാം. ഇതിന് 7 വര്‍ഷത്തെ OS, സുരക്ഷാ അപ്ഡേറ്റുകള് ഉണ്ടായേക്കാം.
കാമറ വിഭാഗത്തില്‍ മെച്ചപ്പെട്ട ലോ-ലൈറ്റ് ശേഷിയുള്ള 50MP പ്രധാന സെന്‍സര്‍, 48MP അള്‍ട്രാ-വൈഡ് സെന്‍സര്‍, 100x ഹൈബ്രിഡ് സൂമിനുള്ള സാധ്യതയുള്ള 48MP അല്ലെങ്കില്‍ 64MP ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്‍പ്പെടെ ട്രിപ്പിള്‍ കാമറ സജ്ജീകരണം ഈ ഫോണില്‍ ഉണ്ടായിരിക്കാം. സെല്‍ഫികള്‍ക്കായി, ഉപകരണത്തിന് 42MP ഫ്രണ്ട് കാമറ ലഭിച്ചേക്കാം.അടിസ്ഥാന 256GB വേരിയന്റിന് 1,03,999 രൂപ മുതല്‍ 1,11,999 രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Google Pixel 11 Pro India price, specifications
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ട്രിപ്പിൾ റിയർ കാമറ സെറ്റപ്പ്, 7200എംഎഎച്ച് ബാറ്ററി; വിവോ വി80 ലോഞ്ച് ചൊവ്വാഴ്ച

പ്രൈവസി ഡിസ്പ്ലേ, കരുത്തുറ്റ 8500 എംഎഎച്ച് ബാറ്ററി; ഷവോമി 18 പ്രോ സീരീസ് ലോഞ്ച് നാളെ


