
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ഷവോമിയുടെ ഉപ ബ്രാന്ഡായ റെഡ്മി ഇന്ത്യയില് മറ്റൊരു മിഡ് റേഞ്ച് സ്മാര്ട്ട്ഫോണ് അവതരിപ്പിച്ചു. റെഡ്മി 15എ എന്ന പേരില് പുറത്തിറക്കിയ ഫോണില് ട്രിപ്പിള് ടിയുവി റൈന്ലാന്ഡ് സര്ട്ടിഫിക്കേഷന്, 4 വര്ഷത്തെ ആന്ഡ്രോയിഡ് അപ്ഡേറ്റുകള്, 6 വര്ഷത്തെ സുരക്ഷാ അപ്ഡേറ്റുകള് എന്നിവയുള്പ്പെടെ നിരവധി അപ്ഗ്രേഡുകള് ഉള്പ്പെടുന്നു.
സൈഡ്-മൗണ്ടഡ് ഫിംഗര്പ്രിന്റ് സ്കാനര്, എച്ച്ഡി പാനല്, വലിയ ബാറ്ററി എന്നിവയും ഈ ഫോണ് വാഗ്ദാനം ചെയ്യുന്നു. 7.5W റിവേഴ്സ് ചാര്ജിംഗ് ഓപ്ഷനും ഇതിലുണ്ട്. 120Hz റിഫ്രഷ് റേറ്റും 810 nits വരെ പീക്ക് ബ്രൈറ്റ്നസും ഉള്ള 6.9 ഇഞ്ച് HD+ പാനലുമായാണ് ഫോണ് വരുന്നത്. ഫോണ് 6nm Unisoc T8300 പ്രോസസറുമായാണ് വരുന്നത്. കൂടാതെ 6GB വരെ റാമും 128GB വരെ UFS 2.2 സ്റ്റോറേജും (1TB വരെ വികസിപ്പിക്കാവുന്നത്) ഫോണ് വാഗ്ദാനം ചെയ്യുന്നു.
ആന്ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പര്ഒഎസില് പ്രവര്ത്തിക്കുന്ന ഇത് 15W ചാര്ജിംഗും 7.5 റിവേഴ്സ് വയര്ഡ് ചാര്ജിംഗും ഉള്ള 6,300 mAh ബാറ്ററിയുടെ പിന്തുണയോടെയാണ് പ്രവര്ത്തിക്കുന്നത്. ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-സി പോര്ട്ട് എന്നിവയും ഇതില് ഉള്പ്പെടുന്നു.
f/2.0 അപ്പേര്ച്ചറുള്ള 32MP പിന് പ്രൈമറി കാമറയും സെക്കന്ഡറി സെന്സറും ഇതില് ഉണ്ട്. സെല്ഫികള്ക്കായി, ഫോണില് 8MP മുന് കാമറയുണ്ട്.4GB റാമും 64GB സ്റ്റോറേജുമുള്ള റെഡ്മി 15എ യുടെ വില 12,999 രൂപയും 4GB, 128GB സ്റ്റോറേജ് വേരിയന്റിന് 14,499 രൂപയുമാണ് വില. 6GB, 128GB സ്റ്റോറേജ് വേരിയന്റിന് 16,499 രൂപയാണ് വിലയായി വരുന്നത്. ഏപ്രില് 3 മുതല് കമ്പനിയുടെ ഔദ്യോഗിക ഇ-സ്റ്റോറിലും ഫ്ലിപ്കാര്ട്ടിലും ഓഫ്ലൈന് സ്റ്റോറുകളിലും ഇത് ലഭ്യമാകും.
Summary
Redmi 15A launched in India: Check price, specifications
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




