
ഐഫോണ്‍ 18 പ്രോ അടുത്ത മാസം; ഒപ്പം കാമറയുള്ള എയര്‍പോഡ്സും വന്നേക്കും
ആപ്പിളിന്റെ വിഷ്വല്‍ ഇന്റലിജന്‍സ്, സിരി എന്നീ എഐ ഫീച്ചറുകള്‍ക്കായിരിക്കും കാമറ ഉപയോഗപ്പെടുക

അടുത്ത മാസം നടക്കാനിരിക്കുന്ന ആപ്പിളിന്റെ വമ്പന്‍ ലോഞ്ച് ഇവന്റില്‍ ഐഫോണ്‍ 18 സീരീസിനൊപ്പം കാമറ ഘടിപ്പിച്ച പുതിയ എയര്‍പോഡ്സും കമ്പനി അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മാന്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, ക്യാമറ സാങ്കേതികവിദ്യയുള്ള എയര്‍പോഡ്സ് പുറത്തിറക്കാനുള്ള നടപടികള്‍ക്ക് ആപ്പിള്‍ വേഗം കൂട്ടിയിരിക്കുകയാണ്.
ഫോട്ടോയോ വിഡിയോയോ പകര്ത്തുന്നതിനായിരിക്കില്ല എയര്‍പോഡ്സിലെ കാമറകള്‍ ഉപയോഗിക്കുക. പകരം, ആപ്പിളിന്റെ പുതിയ വിഷ്വല്‍ ഇന്റലിജന്‍സ്, സിരി എന്നീ എഐ ഫീച്ചറുകള്‍ക്കായിരിക്കും ഇത് ഉപയോഗപ്പെടുക. ഉപയോക്താവ് സെര്‍ച്ച് ചെയ്യുന്ന വസ്തുക്കളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും, ഉദാഹരണത്തിന് റെസ്റ്റോറന്റ് മെനു, ലാന്‍ഡ്മാര്‍ക്കുകള്‍ എന്നിവ തത്സമയം തിരിച്ചറിഞ്ഞ് സിരിയിലൂടെ വിവരങ്ങള്‍ നല്കാന് ഈ കാമറകള്‍ക്ക് സാധിക്കും.
'B790' എന്ന കോഡ്നെയിമില്‍ അറിയപ്പെടുന്ന പുതിയ എയര്പോഡ്സിനെക്കുറിച്ചുള്ള സൂചനകള്‍ iOS 27 സോഫ്റ്റ്വെയര് അപ്ഡേറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. കാമറകളും ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകളും ഉള്‍ക്കൊള്ളിക്കാന്‍ എയര്‍പോഡ്സിന്റെ സ്റ്റെമ്മുകളില് ചെറിയ മാറ്റങ്ങള്‍ വരുത്തിയേക്കും.
എങ്കിലും, ആപ്പിള്‍ ഔദ്യോഗികമായി ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. സെപ്റ്റംബറില്‍ നടക്കുന്ന ഇവന്റില്‍ ഐഫോണ്‍ 18 പ്രോ മോഡലുകള്‍ക്കൊപ്പം പുത്തന്‍ എയര്‍പോഡും പുറത്തിറങ്ങുമോ എന്ന് വൈകാതെ കമ്പനി വ്യക്തമാക്കുമെന്നാണ് വിവരം.
WHAT TO READ NEXT

സ്മാര്‍ട്ട്ഫോണ്‍ മഴയത്ത് നനഞ്ഞോ? ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
iPhone 18 Pro launching next month, report says Apple AirPods with camera may join it
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഐഫോണ്‍ വാങ്ങാന്‍ ഒരു വര്‍ഷത്തെ ശമ്പളം പോരാ; എന്നിട്ടും ഇന്ത്യയില്‍ വില കുറയ്ക്കാത്തത് എന്തുകൊണ്ട്?

ഒറ്റച്ചാര്‍ജില്‍ 36 മണിക്കൂര്‍ വിഡിയോ, ഒരേസമയം മൂന്ന് ആക്റ്റിവിറ്റികള്‍; ഐഫോണ്‍ 18 പ്രോയും പ്രോ മാക്സും അവതരിപ്പിച്ച് ആപ്പിള്‍


