സ്മാര്‍ട്ട്ഫോണ്‍ മഴയത്ത് നനഞ്ഞോ? ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

Phone got wet in rain? These 5 simple tips can help prevent serious damage
സ്മാര്‍ട്ട്ഫോണ്‍
Edited by :Amal Joy
Last Updated :31 ജൂലൈ 2026, 5:06 pm IST

ന്യൂഡല്‍ഹി: മഴയത്ത് നിങ്ങളുടെ ഫോണ്‍ നനഞ്ഞാലോ, അല്ലെങ്കില്‍ വെള്ളത്തില്‍ വീണാലോ എന്ത് ചെയ്യണം. വെള്ളത്തില്‍ വീണ ഫോണ്‍ ഉടന്‍ ഓണ്‍ ആക്കുകയോ, ചാര്‍ജ് ചെയ്യുകയോ ചെയ്യരുത്. ഇത് ഫോണ്‍ തകരാറിലാക്കും.

1.ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക

ഫോണ്‍ എത്രയും വേഗം സ്വിച്ച് ഓഫ് ചെയ്യുക. വെള്ളം ഉള്ളില്‍ കയറിയാല്‍ ഫോണ്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനും മദര്‍ബോര്‍ഡിനോ മറ്റ് സെന്‍സിറ്റീവ് ഭാഗങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. എല്ലാം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തോന്നിയാലും,ആദ്യം ഫോണ്‍ പൂര്‍ണമായും ഉണങ്ങാന്‍ അനുവദിക്കുക. ബട്ടണുകള്‍ അമര്‍ത്തുകയോ അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യരുത്.

2. നനഞ്ഞ ഫോണ്‍ ചാര്‍ജ് ചെയ്യരുത്

നനഞ്ഞ ഫോണ്‍ ഉടന്‍ ചാര്‍ജ് ചെയ്യുന്നത് ഷോര്‍ട്ട് ആക്കുകയും ചാര്‍ജിങ് പോര്‍ട്ട്, ബാറ്ററി അല്ലെങ്കില്‍ മെയിന്‍ ബോര്‍ഡ് തകരാറിലാക്കുകയും ചെയ്യും. ഏറ്റവും മോശം സാഹചര്യത്തില്‍, അത് തീപിടുത്തത്തിന് കാരണമാകാം. 'മോയിസ്റ്റര്‍ ഡിറ്റക്റ്റഡ്' എന്ന മുന്നറിയിപ്പ് നിങ്ങള്‍ കാണുകയാണെങ്കില്‍, അത് ഗൗരവമായി എടുക്കുകയും ഫോണ്‍ 100 ശതമാനം ഉണങ്ങിയാല്‍ മാത്രം ചാര്‍ജ് ചെയ്യുക.

3. സിമ്മും മെമ്മറി കാര്‍ഡും പുറത്തെടുക്കുക

പവര്‍ ഓഫ് ചെയ്ത ശേഷം, സിം ട്രേ, സിം കാര്‍ഡ്, മൈക്രോ എസ്ഡി കാര്‍ഡ് എന്നിവ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുക. ഇത് ഫോണിലേക്ക് കൂടുതല്‍ വായുസഞ്ചാരം കൂട്ടുകയും ഈര്‍പ്പം പുറത്തേക്ക് പോകാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, കഴിയുമെങ്കില്‍ സിം ട്രേ പുറത്ത് വയ്ക്കുക.

4. തുണി ഉപയോഗിച്ച് തുടയ്ക്കുക

ഫോണ്‍ തുടയ്ക്കാന്‍ വൃത്തിയുള്ള മൈക്രോഫൈബര്‍ അല്ലെങ്കില്‍ കോട്ടണ്‍ തുണി ഉപയോഗിക്കുക. അരികുകള്‍, ബട്ടണുകള്‍, ഡിസ്‌പ്ലേ, ബാക്ക്, കാമറ ലെന്‍സുകള്‍, ചാര്‍ജിങ് പോര്‍ട്ട്, സ്പീക്കര്‍ ഗ്രില്ലുകള്‍, സിം കാര്‍ഡ് ട്രേ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഫോണ്‍ കുലുക്കുകയോ തട്ടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക

5. ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കരുത്

ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ഫോണ്‍ ഉണക്കാന്‍ ശ്രമിച്ചാല്‍ ചുടുള്ള വായു അധികമായി ചെന്ന് ഫോണ്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട്. ഇത് പശ ഉരുകുകയോ ബാറ്ററിക്ക് കേടുപാടുകള്‍ വരുത്തുകയോ ഡിസ്‌പ്ലേ പൊട്ടുകയോ ചെയ്യും. വായുസഞ്ചാരമുള്ള തണുത്തതും വരണ്ടതുമായ സ്ഥലത്ത് ഫോണ്‍ വയ്ക്കുന്നതാണ് നല്ലത്. ഒരു ദിവസം അല്ലെങ്കില്‍ രണ്ട് ദിവസം കഴിഞ്ഞ് ഫോണ്‍ ഓണ്‍ ആക്കുക. ഇനിയും ഫോണ്‍ ഓണ്‍ ആകുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സര്‍വീസ് സെന്ററുകളെ സമീപിക്കാം.

അരിയില്‍ വയ്ക്കുന്നത് - നനഞ്ഞ ഫോണ്‍ അരി ചാക്കില്‍ വയ്ക്കുന്നതിനെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ ഇത് ഫലപ്രദമായ മാര്‍ഗമാണെന്ന് ഉറപ്പിക്കാനാകില്ല. ഫോണിന്റെ അകത്തേക്ക് ആഴ്ന്നിറങ്ങിയ വെള്ളം വലിച്ചെടുക്കാന്‍ ഇതുകൊണ്ട് സാധിക്കില്ല.

സിലിക്ക ജെല്‍ പായ്ക്ക് സഹായിച്ചേക്കാം - നിങ്ങളുടെ കൈവശം സിലിക്ക ജെല്‍ പാക്കറ്റുകള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് അവ പരീക്ഷിച്ചു നോക്കാം, ഫോണിലെ വെള്ളം വലിച്ചെടുക്കാന്‍ ഇവ സഹായിക്കും.

News Now

Summary

Got your smartphone wet in the rain? Five things to do first

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates