20,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; ഐക്യൂഒഒ ഇസഡ്10ആര്‍ ഫൈവ് ജി ലോഞ്ച് ചെയ്തു

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

iQOO Z10R 5G mobile launched
iQOO Z10R 5G mobile launchedimage credit: iQOO
Edited by :dhanojam
Last Updated :11 ഓഗസ്റ്റ് 2025, 1:03 pm IST

ന്യൂഡല്‍ഹി: വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒ, പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഐക്യൂഒഒ ഇസഡ്10ആര്‍ ഫൈവ് ജി എന്ന പേരിലുള്ള ഫോണില്‍ ഏറ്റവും പുതിയ മീഡിയാടെക് ഡൈമെന്‍സിറ്റി 7400 പ്രോസസറാണ് സജ്ജീകരിച്ചിരിക്കുന്നത്. 20,000 രൂപയില്‍ താഴെയാണ് വില. 12 ജിബി റാം, കര്‍വ്ഡ് ഡിസ്‌പ്ലേ, 50 എംപി മെയ്ന്‍ കാമറ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

മീഡിയാടെക് ഡൈമെന്‍സിറ്റി 7400 ചിപ്സെറ്റോടു കൂടിയ ഫോണില്‍ 12GB വരെ റാമും 256GB സ്റ്റോറേജുമാണ് ഉള്ളത്. വെര്‍ച്വല്‍ മെമ്മറി ഫീച്ചര്‍ ഉപയോഗിച്ച് റാം 12ജിബി കൂടി വികസിപ്പിക്കാനും കഴിയും. ഡിസ്പ്ലേ വിഭാഗത്തില്‍ 120Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്ന ക്വാഡ്-കര്‍വ്ഡ് AMOLED പാനലാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഫോണ്‍ പോളികാര്‍ബണേറ്റ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സംരക്ഷണത്തിന്റെ കാര്യത്തില്‍, ഇതിന് ഇരട്ട IP68, IP69 റേറ്റിങ് ഉണ്ട്. ഇത് ഫോണിന് കൂടുതല്‍ ഈട് വാഗ്ദാനം ചെയ്യുന്നു.

സോണി IMX882 50MP സെന്‍സര്‍, 2MP ഡെപ്ത് സെന്‍സര്‍, ഓറ ലൈറ്റ് സെല്‍ഫി റിങ് എന്നിവ അടങ്ങുന്നതാണ് കാമറ. സെല്‍ഫികളെ സംബന്ധിച്ചിടത്തോളം, 4K വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന 32MP കാമറയുണ്ട്.5700mAh ബാറ്ററി യൂണിറ്റാണ് ഫോണിലുള്ളത്. ഇത് ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്നു. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Funtouch OS 15ല്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഫോണില്‍ ഒപ്റ്റിക്കല്‍ അണ്ടര്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്.

ഗൂഗിളിന്റെ സര്‍ക്കിള്‍ ടു സെര്‍ച്ച്, AI നോട്ട് അസിസ്റ്റ്, AI സ്‌ക്രീന്‍ ട്രാന്‍സ്ലേഷന്‍, AI ട്രാന്‍സ്‌ക്രിപ്ഷന്‍ അസിസ്റ്റ് എന്നിവയുള്‍പ്പെടെ ഒന്നിലധികം AI ഫീച്ചറുകള്‍ക്കുള്ള പിന്തുണയും ഇതിന് ഉണ്ട്. 19,499 രൂപ മുതല്‍ 23,499 രൂപ വരെയാണ് വില. 8GB + 128GB മോഡലിന്റെ വില 19,499 ആണ്. ബാങ്ക് ഡിസ്‌കൗണ്ട് ലഭിക്കുകയാണെങ്കില്‍ വിലയില്‍ 2000 രൂപയുടെ കിഴിവും ലഭിക്കും. മറ്റു വേരിയന്റുകള്‍ക്കും രണ്ടായിരം രൂപയുടെ കിഴിവ് ലഭിക്കും. വില്‍പ്പന ജൂലൈ 29 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും.

News Now

Summary

iQOO Z10R 5G mobile launched in india

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates