
പെട്ടെന്ന് ചൂടാവില്ല, 58 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ്; മോട്ടോറോള എഡ്ജ് 70 മാക്സ് ലോഞ്ച് ബുധനാഴ്ച
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള അവരുടെ പുതിയ ഫോണായ എഡ്ജ് 70 മാക്സിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

മുംബൈ: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള അവരുടെ പുതിയ ഫോണായ എഡ്ജ് 70 മാക്സിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ജൂലൈ 15ന് ഉച്ചയ്ക്ക് 12 മണിക്ക് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ലോഞ്ച് പ്രഖ്യാപനത്തോടൊപ്പം, ഫ്ലിപ്കാര്‍ട്ട് മൈക്രോസൈറ്റിലൂടെ സ്മാര്‍ട്ട്ഫോണിന്റെ ഡിസൈനും ചില പ്രധാന ഹാര്ഡ്വെയര് സവിശേഷതകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള എഡ്ജ് 70 സീരീസില്‍ പുതിയ കൂട്ടിച്ചേര്‍ക്കലായാണ് പുതിയ ഫോണ്‍ വിപണിയില്‍ എത്തുന്നത്. ലൈറ്റ് ബ്ലൂ, ഗ്രീന്‍ എന്നി കളര്‍ ഓപ്ഷനുകളാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഫോണിന് കരുത്തേകുന്നത് ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 5 (Qualcomm Snapdragon 8 Gen 5) പ്രോസസര്‍ ആയിരിക്കും. ഫോണ്‍ 12GB വരെയുള്ള LPDDR5X റാം പിന്തുണയ്ക്കും.
ഫോണില്‍ 5,500 ചതുരശ്ര മില്ലിമീറ്റര്‍ വേപ്പര്‍ കൂളിങ് ചേമ്പറുള്ള 'ആര്ട്ടിക്മെഷ് കൂളിംഗ് സിസ്റ്റം' ഉണ്ടായിരിക്കും. കഠിനമായ ജോലികള്‍ ചെയ്യുമ്പോള്‍ ചൂട് കൂടുതല്‍ കാര്യക്ഷമമായി പുറന്തള്ളാനും പ്രോസസര്‍ തണുപ്പിച്ചു നിര്‍ത്താനും ഈ തെര്‍മല്‍ സൊല്യൂഷന് സഹായിക്കുമെന്നാണ് മോട്ടോറോള അവകാശപ്പെടുന്നത്.
ഡിസ്പ്ലേ
എഡ്ജ് 70 മാക്സില്‍ 144Hz റിഫ്രഷ് റേറ്റും 7,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്സുമുള്ള ഒരു ക്വാഡ്-എച്ച്ഡി+ എല്‍ടിപിഒ (Quad-HD+ LTPO) പാനല്‍ ഉണ്ടായിരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i (Corning Gorilla Glass 7i) സുരക്ഷയും സ്ക്രീനിനുണ്ട്. 95.12 ശതമാനം സ്ക്രീന്‍-ടു-ബോഡി റേഷ്യോ, DCI-P3 കളര്‍ ഗാമറ്റ് സപ്പോര്‍ട്ട്, 10-ബിറ്റ് കളര്‍ ഔട്ട്പുട്ട് എന്നിവയാണ് സ്ഥിരീകരിച്ച മറ്റ് ഡിസ്പ്ലേ സവിശേഷതകള്‍. ഫോണില്‍ BGMI ഗെയിം കളിക്കുമ്പോള്‍ 120fps ഗെയിംപ്ലേ പിന്തുണയ്ക്കുമെന്നും മൈക്രോസൈറ്റ് അവകാശപ്പെടുന്നു.
ബാറ്ററി
7,100mAh ബാറ്ററിയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. ഇത് 58 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് നല്‍കുമെന്നാണ് അവകാശപ്പെടുന്നത്. ഹാന്‍ഡ്സെറ്റ് 90W ടര്‍ബോപവര്‍ (TurboPower) വയര്‍ഡ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കും. കൂടാതെ, ഈ സെഗ്മെന്റില്‍ ആദ്യമായി മാഗ്നറ്റിക് വയര്‍ലെസ് ചാര്‍ജിങ് പിന്തുണയും ഇതിലുണ്ടാകും.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Motorola Edge 70 Max India Launch Date Announced; Design
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




