10,000 എംഎഎച്ച് ബാറ്ററി, ഇന്‍- ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍; വിവോ എസ്2 എഫ്ഇ ലോഞ്ച് ഒക്ടോബര്‍ ആറിന്

ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ അവരുടെ എസ്2 സീരീസ് വിപുലീകരിച്ച് പുതിയ എസ്2 എഫ്ഇ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

Vivo S2 FE
Vivo S2 FE source: vivo
Edited by :Dhanoj AM
Last Updated :28 സെപ്റ്റംബർ 2026, 5:31 pm IST

മുംബൈ: ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ അവരുടെ എസ്2 സീരീസ് വിപുലീകരിച്ച് പുതിയ എസ്2 എഫ്ഇ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 39,999 രൂപ വില പ്രതീക്ഷിക്കുന്ന മോഡല്‍ ഒക്ടോബര്‍ ആറിന് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

പുതിയ മോഡലിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും 10,000 എംഎഎച്ച് ബാറ്ററി ഇതിന് കരുത്തുപകരുമെന്നാണ് പ്രതീക്ഷ. ഇത് 44w ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കും. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറോടു കൂടിയായിരിക്കും ഇത് വിപണിയില്‍ എത്തുക.

ഡ്യുവല്‍ കാമറ സെറ്റപ്പ്, 120hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് 1.5കെ അമോലെഡ് ഡിസ്‌പ്ലേ, മീഡിയാടെക് ഡൈമെന്‍സിറ്റി 7300ഇ ചിപ്പ്‌സെറ്റ് എന്നിവയായിരിക്കും ഇതിന്റെ പ്രധാന ഫീച്ചറുകള്‍. എട്ട് ജിബി റാമും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക. ലംബമായാണ് കാമറ മോഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. 50 എംപി പ്രൈമറി കാമറ, രണ്ട് എംപി സെക്കന്‍ഡറി ലെന്‍സ്, 32 എംപി സെല്‍ഫി ഷൂട്ടര്‍ എന്നിവയാണ് കാമറ വിഭാഗത്തില്‍ വരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates