പവര്‍ ഉപഭോഗം കുറയ്ക്കും, പുതിയ പ്രോസസര്‍, 200 എംപി കാമറ; ഓപ്പോ ഫൈന്‍ഡ് എക്‌സ് 10 സീരീസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ഫ്‌ലാഗ്ഷിപ്പ് ഫൈന്‍ഡ് എക്‌സ് 10 സീരീസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

 Oppo Find X9s
Oppo Find X9sSource by : file
Last Updated :8 October 2026, 1:22 pm IST
Guest Author :Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ഫ്‌ലാഗ്ഷിപ്പ് ഫൈന്‍ഡ് എക്‌സ് 10 സീരീസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഈ സീരീസിന് കീഴില്‍ സ്റ്റാന്‍ഡേര്‍ഡ് ഫൈന്‍ഡ് എക്‌സ്10, ഫൈന്‍ഡ് എക്‌സ്10 പ്രോ മാക്‌സ്, ഫൈന്‍ഡ് എക്‌സ്10 ഇ എന്നി മോഡലുകളാണ് ഉണ്ടാവുക. ഇതില്‍ ഏതാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക എന്ന കാര്യത്തില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും ആദ്യ രണ്ടു മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് സാധ്യത കൂടുതല്‍.

മീഡിയാടെക് ഫ്‌ലാഗ്ഷിപ്പ് ഡൈമെന്‍സിറ്റി 9600 പ്രോ ചിപ്‌സെറ്റ് ആണ് സീരീസിന് കരുത്തുപകരുക. ഫൈന്‍ഡ് എക്‌സ്10 പ്രോ മാക്‌സില്‍ 200 എംപി ഹാസല്‍ബ്ലാഡ് ബ്രാന്‍ഡഡ് റിയര്‍ കാമറ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. അള്‍ട്രാ വൈഡ് കാമറയില്‍ 1/1.56 ഇഞ്ച് സെന്‍സറും എഫ്/ 2.2 അപ്പര്‍ച്ചറും 124 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂവുമാണ് പ്രതീക്ഷിക്കുന്നത്. പ്രധാന കാമറ എഫ്/1.5 അപ്പര്‍ച്ചറും 17ഇവി സിംഗിള്‍ ഫ്രെയിം ഡൈനാമിക് റേഞ്ചും വാഗ്ദാനം ചെയ്യും. ഉയര്‍ന്ന പിക്‌സല്‍ ക്വാളിറ്റി ലഭിക്കാന്‍ സഹായകമായ ടെലിഫോട്ടോ ലെന്‍സ് ആയിരിക്കും ഇതില്‍ ഉണ്ടാവുക.

3600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസുള്ള 6.78 ഇഞ്ച് LTPO OLED ഡിസ്‌പ്ലേയാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. പവര്‍ ഉപഭോഗത്തില്‍ 61 ശതമാന കുറവ് വരുത്തുന്ന രീതിയിലാണ് പ്രോസസര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എഐയുടെ പവര്‍ ഉപഭോഗം 40 ശതമാനം കുറയ്ക്കുന്ന രണ്ടാം തലമുറ സൂപ്പര്‍ എഫിഷ്യന്റ് എന്‍പിയു ആണ് മറ്റൊരു ആകര്‍ഷണം.

News Now

Summary

OPPO Find X10 Pro Max India Launch Confirmed With Dimensity 9600 Pro

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates