വീണ്ടും ബജറ്റ് ഫ്രണ്ട്‌ലി ഫോണുമായി പോക്കോ, എം8 ഫൈവ് ജി; അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡ് ആയ പോക്കോയുടെ പുതിയ ഫോണ്‍ ജനുവരി പകുതിയിലോ ഫെബ്രുവരി ആദ്യമോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യത

Poco M7 Plus 5G
Poco M7 Plus 5Gimage credit: Poco
Edited by :dhanojam
Last Updated :28 ഡിസംബർ 2025, 12:41 pm IST

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡ് ആയ പോക്കോയുടെ പുതിയ ഫോണ്‍ ജനുവരി പകുതിയിലോ ഫെബ്രുവരി ആദ്യമോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യത. ബജറ്റ് ഫ്രണ്ട്‌ലി എം സീരീസ് നിര വിപുലമാക്കി പോക്കോ എം8 ഫൈവ് ജി ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

ഇ- കോമേഴ്‌സ് സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ടില്‍ ഫോണ്‍ ലഭ്യമാകും. പുതിയ ഫോണിന്റെ വീഡിയോയും പോക്കോ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ എന്ന് ഫോണ്‍ വിപണിയില്‍ എത്തുമെന്ന കാര്യത്തില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ഡ്യുവല്‍-ടോണ്‍ ഫിനിഷോടെ ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത. ചതുരാകൃതിയിലുള്ള കാമറ മൊഡ്യൂളും വൃത്താകൃതിയിലുള്ള അരികുകളും ഫോണില്‍ കാണാന്‍ കഴിയും. ഇതിനുപുറമെ, ഫോണിന്റെ കൂടുതല്‍ വിവരങ്ങള്‍ ബ്രാന്‍ഡ് പങ്കുവെച്ചിട്ടില്ല.

ഫോണ്‍ ഇന്ത്യയില്‍ മൂന്ന് കളര്‍ വേരിയന്റുകളില്‍ വരാനാണ് സാധ്യത. ഡ്യുവല്‍ കാമറ സജ്ജീകരണം, 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് ഫുള്‍ HD+ ഡിസ്പ്ലേ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. സ്നാപ്ഡ്രാഗണ്‍ 6 Gen 3 പ്രോസസറായിരിക്കും ഫോണിന് കരുത്തുപകരുക. 8ജിബി റാമും 256ജിബി സ്റ്റോറേജും ഫോണ്‍ വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

45W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള 5,520mAh ബാറ്ററിയുമായി ഈ ഫോണ്‍ വരാനാണ് സാധ്യത. വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും പ്രതിരോധം നല്‍കുന്നതിന് IP65 റേറ്റിങ്ങും ഇതിന് ലഭിച്ചേക്കാം. അതായത് ഫോണിന് നേരിയ മഴയെ നേരിടാന്‍ കഴിയും.

അതേസമയം പോക്കോ എം8 പ്രോ ഫൈവ് ജി കൂടുതല്‍ ഫീച്ചറുകളോടെയായിരിക്കും വിപണിയില്‍ എത്തുക. സ്നാപ്ഡ്രാഗണ്‍ 7s ജെന്‍ 4 പ്രോസസറായിരിക്കും ഇതിന് കരുത്തുപകരുക. 120Hz റിഫ്രഷ് റേറ്റും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുള്ള 6.83 ഇഞ്ച് ക്വാഡ്-കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേ ഇത് വാഗ്ദാനം ചെയ്‌തേക്കാം.

കാമറ വിഭാഗത്തില്‍ ഫോണ്‍ 50MP പ്രൈമറി ഷൂട്ടറും 8MP അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും സഹിതം വരുമെന്ന് പറയപ്പെടുന്നു. മുന്‍വശത്ത് 32MP സെല്‍ഫി ഷൂട്ടര്‍ ഉണ്ടായിരിക്കാം.

ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ഒഎസ് 2-ലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുക. ഐപി68 വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ്, ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഐആര്‍ ബ്ലാസ്റ്റര്‍, ബ്ലൂടൂത്ത് പതിപ്പ് 5.4 എന്നിവയ്ക്കുള്ള പിന്തുണയും ഇതിനുണ്ടാകാം.

News Now

Summary

Poco M8 confirmed to launch in India soon: Processor, display

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates