9000എംഎഎച്ച് ബാറ്ററി, 40,000 രൂപയില്‍ താഴെ വില; വണ്‍പ്ലസിന്റെ നോര്‍ഡ് 6 ഫൈവ് ജി ഫോണ്‍ ഏപ്രില്‍ ഏഴിന് വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് നോര്‍ഡ് 6 ഫൈവ് ജി ഫോണ്‍ ഏപ്രില്‍ ഏഴിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

OnePlus Nord 5
OnePlus Nord 5 image credit: oneplus
Edited by :dhanojam
Last Updated :25 മാർച്ച് 2026, 11:18 am IST

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് നോര്‍ഡ് 6 ഫൈവ് ജി ഫോണ്‍ ഏപ്രില്‍ ഏഴിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നോര്‍ഡ് ഫൈവിന്റെ പിന്‍ഗാമിയായാണ് ഇത് വരുന്നത്. അപ്‌ഡേറ്റ് ചെയ്ത ഡിസൈന്‍ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഫോണിന് മൂന്ന് കളര്‍ ഓപ്ഷനുകളുണ്ട്. ഹോളോഗ്രാഫിക് ക്വിക്ക് സില്‍വര്‍, ഫ്രഷ് മിന്റ്, ലോ റിഫ്‌ലക്ഷന്‍ പിച്ച് ബ്ലാക്ക് എന്നിവയില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാം. 9000എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ കരുത്ത്. 35,000 മുതല്‍ 40,000 രൂപ വരെയുള്ള സെഗ്മെന്റിലെ ഏറ്റവും വലിയ ബാറ്ററിയാണിത്. ബൈപാസ് ചാര്‍ജിംഗിനൊപ്പം 80W ഫാസ്റ്റ് ചാര്‍ജിംഗിനെയും ഇത് പിന്തുണയ്ക്കും. 27W വയര്‍ഡ് റിവേഴ്സ് ചാര്‍ജിംഗിനുള്ള പിന്തുണയും ഇതിലുണ്ട്. റിലയന്‍സ് ജിയോ പോലുള്ള പങ്കാളികളുമായി ചേര്‍ന്ന് 3 മടങ്ങ് വരെ വേഗത്തില്‍ ഡാറ്റ ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യ ഫോണിലുണ്ട്.

165 എഫ്പിഎസ് ഗെയിംപ്ലേയ്ക്കുള്ള പിന്തുണയാണ് ഫോണിന്റെ മറ്റൊരു ഫീച്ചര്‍. അള്‍ട്രാ-ഫാസ്റ്റ് 3200Hz ഇന്‍സ്റ്റന്റ് ടച്ച് സാമ്പിളിനായി ഒരു ടച്ച് റിഫ്‌ലെക്സ് ചിപ്പും ഫോണില്‍ ഒരു ബില്‍റ്റ്-ഇന്‍ സ്‌പേഷ്യല്‍ ഓഡിയോ ബൂസ്റ്ററും ഉണ്ട്.

165Hz റിഫ്രഷ് റേറ്റുള്ള 1.5K AMOLED 'സണ്‍ബേസ്റ്റ് HDR' ഡിസ്പ്ലേ ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും. വ്യക്തമായ ഔട്ട്ഡോര്‍ കാഴ്ചയ്ക്കായി 1800nits പീക്ക് ഹൈ ബ്രൈറ്റ്നസ് മോഡ് ആണ് മറ്റൊരു സവിശേഷത. കൂടുതല്‍ വിശദമായി കാണുന്നതിന് 3600nits വരെ HDR പീക്ക് ബ്രൈറ്റ്നസും ഇതിന് ഉണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8s Gen 4 SoC പ്രോസസറാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

News Now

Summary

OnePlus Nord 6 5G India Launch Date Confirmed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates