
കരുത്തുറ്റ 8000 എംഎഎച്ച് ബാറ്ററി, 50എംപി പ്രൈമറി കാമറ; റെഡ്മി നോട്ട് 17 ലോഞ്ച് ഓഗസ്റ്റ് ആറിന്
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

മുംബൈ: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. നോട്ട് സീരീസില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുമായി നോട്ട് 17 ഓഗസ്റ്റ് ആറിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
8000എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഉള്ള ഏഴ് ഇഞ്ച് OLED ഡിസ്പ്ലേയാണ് ഫോണിന് ഉണ്ടാവുക. Snapdragon 4 Gen 4 SoC പ്രോസസറാണ് ഫോണിന് കരുത്തുപകരുക. ഡ്യുവല്‍ റിയര്‍ കാമറ സിസ്റ്റവുമായി വരുന്ന ഫോണ്‍ ഹൈപ്പര്‍ഒഎസ് മൂന്നിലാണ് പ്രവര്‍ത്തിക്കുക. 30,000 രൂപ വിലയാണ് പ്രതീക്ഷിക്കുന്നത്.
എട്ട് ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 16ലാണ് പ്രവര്‍ത്തിക്കുക. 8000 എംഎഎച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 45w വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങും 22.5w റിവേഴ്സ് വയര്‍ഡ് ചാര്‍ജിങ്ങുമാണ് മറ്റൊരു ആകര്‍ഷണം. കാമറ വിഭാഗത്തില്‍ 50എംപി പ്രൈമറി കാമറയും സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി 8എംപി ഫ്രണ്ട് കാമറയും ഉള്‍പ്പെടുന്നു.
News Now
'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

Summary
Redmi Note 17 launch date confirmed
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കരുത്തുറ്റ 8000 എംഎഎച്ച് ബാറ്ററി, 50 എംപി സെല്‍ഫി കാമറ; ഓപ്പോ എഫ്35 സീരീസ് ലോഞ്ച് ഒക്ടോബര്‍ അഞ്ചിന്

10,000 എംഎഎച്ച് ബാറ്ററി, 50 എംപി കാമറ; റെഡ്മി നോട്ട് 17 പ്രോയും പ്രോ മാക്സും നാളെ വിപണിയില്‍


