7,560mAh ബാറ്ററി, 50 എംപി കാമറ; റെഡ്മി ടര്‍ബോ 5 ജൂണ്‍ 16ന് വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ്മി ടര്‍ബോ 5 ജൂണ്‍ 16ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

Redmi A7 and Redmi A7 Pro
Redmi A7 and Redmi A7 Pro source: Redmi A7
Edited by :Dhanoj AM
Last Updated :7 ജൂൺ 2026, 5:46 pm IST

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ്മി ടര്‍ബോ 5 ജൂണ്‍ 16ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന ബ്രാന്‍ഡിന്റെ മുന്‍നിര ഫോണുകളില്‍ ഒന്നായിരിക്കും ഇതെന്ന് റെഡ്മി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

തങ്ങളുടെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട്ഫോണ്‍ ഇതായിരിക്കുമെന്നും റെഡ്മി ഹാന്‍ഡ്സെറ്റുകളില്‍ ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബാറ്ററി ഇതിലുണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു. ആമസോണ്‍ വഴി ഈ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും. കമ്പനി ഇതുവരെ ഫോണിന്റെ ഇന്ത്യന്‍ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 30,000 രൂപയ്ക്കും 35,000 രൂപയ്ക്കും ഇടയിലായിരിക്കും ഇതിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

MediaTek Dimensity 8500 Ultra പ്രൊസസറായിരിക്കും ഇതിന് കരുത്തുപകരുക. 12GB വെര്‍ച്വല്‍ റാം ഉള്‍പ്പെടെ ആകെ 24GB വരെയുള്ള മെമ്മറി ഈ ഫോണ്‍ പിന്തുണയ്ക്കും. കൂടാതെ LPDDR5X റാമും UFS 4.1 സ്റ്റോറേജും ഇതിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.120Hz റിഫ്രഷ് റേറ്റും 3,500 nits വരെയുള്ള പീക്ക് ബ്രൈറ്റ്നസ്സും ഉള്ള 6.59 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഇതിലുണ്ടായേക്കാം. 100W ഫാസ്റ്റ് ചാര്‍ജിങ്് പിന്തുണയുള്ള 7,560mAh ബാറ്ററിയും ഇതില്‍ ഉള്‍പ്പെടുത്തിയേക്കാം. 50MP Sony IMX882 പ്രൈമറി സെന്‍സറും 8MP അള്‍ട്രാ വൈഡ് ലെന്‍സും അടങ്ങുന്ന ഒരു ഡ്യുവല്‍ കാമറ സെറ്റപ്പ് ഈ ഫോണില്‍ ഉണ്ടായേക്കാം. മുന്‍ഭാഗത്ത് 20MP സെല്‍ഫി കാമറയും ഇതിലുണ്ടാകും.

News Now

Summary

Redmi Turbo 5 India launch date, specifications, price

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates