ചൂടാവാതിരിക്കാന്‍ പ്രത്യേക സംവിധാനം, 6500mAh ബാറ്ററി; എഡ്ജ് 70 പ്രോ പ്ലസ് വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ എഡ്ജ് 70 പ്രോ പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു

Motorola Edge 70 Pro Plus
Motorola Edge 70 Pro Plussource: Motorola
Edited by :Dhanoj AM
Last Updated :4 ജൂൺ 2026, 4:47 pm IST

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ എഡ്ജ് 70 പ്രോ പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു. എഡ്ജ് 70 സീരീസിലെ ഏറ്റവും മികച്ച ഫോണായ ഇത് ഫ്‌ലിപ്കാര്‍ട്ട്, മോട്ടോറോളയുടെ ഔദ്യോഗിക വെബ്സൈറ്റ്, പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ലഭ്യമാകും. ക്വാഡ് കാമറ സെറ്റപ്പ്, മീഡിയടെക് ഡൈമന്‍സിറ്റി ചിപ്സെറ്റ്, അമലോഡ് ഡിസ്പ്ലേ, വലിയ ബാറ്ററി, കൂടാതെ IP68+IP69 മിലിട്ടറി ഗ്രേഡ് കരുത്ത് തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ഈ ഫോണ്‍ എത്തിയിരിക്കുന്നത്.

12ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 47,999 ആണ് വില. ഇതിന് പുറമേ മറ്റു ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 11 ഉച്ചയ്ക്ക് 12 മണി മുതല്‍ വില്‍പ്പന ആരംഭിക്കും. സിന്‍ഫാന്‍ഡല്‍ , ചിക്കറി കോഫി, സ്റ്റോര്‍മി സീ എന്നീ ആകര്‍ഷകമായ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

144ഒ്വ റിഫ്രഷ് റേറ്റ്, 5200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, HDR10+ സപ്പോര്‍ട്ട്, ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം എന്നിവയുള്ള 6.8 ഇഞ്ച് സൂപ്പര്‍ HD+ AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 12GB LPDDR5X റാമും 256GB UFS 4.1 സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമന്‍സിറ്റി 8500 എക്‌സ്ട്രീം ചിപ്സെറ്റ് ആണ് ഫോണിന് കരുത്തുപകരുന്നത്. ഫോണ്‍ ചൂടാകാതിരിക്കാന്‍ 4600mm² വേപ്പര്‍ ചേമ്പര്‍ കൂളിങ് സിസ്റ്റവും ഇതിലുണ്ട്.

6500mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാണ് ഇതിലുള്ളത്. ഇതിനൊപ്പം 90W വയര്‍ഡ് ചാര്‍ജിങ്, 15W വയര്‍ലെസ് ചാര്‍ജിങ്, റിവേഴ്‌സ് ചാര്‍ജിങ് പിന്തുണ എന്നിവ നല്‍കിയിരിക്കുന്നു. Hello UI ഉള്ള ആന്‍ഡ്രോയിഡ് 16ല്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ Moto AI 2.0 ഫീച്ചറുകള്‍ക്കൊപ്പം ജെമിനി (Gemini), കോപൈലറ്റ് (Copilot), പെര്‍പ്ലെക്‌സിറ്റി (Perplexity) എന്നിവയ്ക്കുള്ള പിന്തുണയും ഇതിലുണ്ട്.

ഫോട്ടോഗ്രാഫിക്കായി ക്വാഡ് 50എംപി കാമറ സെറ്റപ്പ് ആണ് പിന്നിലുള്ളത്. OIS പിന്തുണയുള്ള 50എംപി സോണി LYTIA 710 പ്രൈമറി സെന്‍സര്‍, 50എംപി അള്‍ട്രാ-വൈഡ്/മാക്രോ കാമറ, 3.5x ഒപ്റ്റിക്കല്‍ സൂമും 50x സൂപ്പര്‍ സൂം പ്രോയുമുള്ള 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് കാമറ വിഭാഗത്തില്‍ വരുന്ന മറ്റു ഫീച്ചറുകള്‍. മുന്‍വശത്ത് 50എംപി ഓട്ടോഫോക്കസ് സെല്‍ഫി കാമറയുമുണ്ട്.

News Now

Summary

Motorola Edge 70 Pro Plus with MediaTek Dimensity 8500 Extreme launched

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates