
നിരവധി എഐ ഫീച്ചറുകള്‍, നാല് കളര്‍ ഓപ്ഷന്; ഗാലക്സി എ27 ഫൈവ് ജി വിപണിയില്‍
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ ഗാലക്സി എ27 5ജി ഫോണ്‍ ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും ലോഞ്ച് ചെയ്തു.

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ ഗാലക്സി എ27 5ജി ഫോണ്‍ ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും ലോഞ്ച് ചെയ്തു. പുതിയ ഗാലക്സി എ സീരീസ് ഫോണ്‍ നാല് കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഇതിന്റെ പ്രത്യേകത.
8ജിബി വരെയുള്ള റാമും സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 3 പ്രോസസറുമാണ് ഫോണിലുള്ളത്. 25W ചാര്‍ജിങ്് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഇതിലുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സാംസങ് ഗാലക്സി എ26 5ജിയുടെ പിന്‍ഗാമിയായി എത്തിയ മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണാണിത്. ഈ മോഡലിന് ആറ് വര്‍ഷത്തെ ആന്‍ഡ്രോയിഡ് ഒഎസ് (Android OS) അപ്ഡേറ്റുകള് സാംസങ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
അമേരിക്കയില്‍ ഏകദേശം 30,000 രൂപയാണ് വില വരുന്നത്. ജൂലൈ 3 മുതല്‍ ഇന്ത്യയില്‍ ബ്ലാക്ക്, ബ്ലൂ, ലൈറ്റ് ഗ്രീന്‍, ലൈറ്റ് പിങ്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗാലക്സി എ27 5ജി ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 8.5 (One UI 8.5)ലാണ് പ്രവര്‍ത്തിക്കുന്നത്. ആറ് തലമുറ വരെയുള്ള ആന്‍ഡ്രോയിഡ് ഒഎസ്, വണ്‍ യുഐ അപ്ഗ്രേഡുകളും ആറ് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഈ ഫോണിന് ലഭിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
ഫോണില്‍ ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പാണ് നല്‍കിയിരിക്കുന്നത്. ഒഐഎസ് (OIS) ഉള്ള 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 5 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് കാമറ, 2 മെഗാപിക്സല്‍ മാക്രോ ലെന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി 12 മെഗാപിക്സല്‍ ഫ്രണ്ട് കാമറയുമുണ്ട്. ഫോണില്‍ സര്‍ക്കിള്‍ ടു സെര്‍ച്ച് (Circle to Search), ഒബ്ജക്റ്റ് ഇറേസര്‍ (Object Eraser), വോയ്സ് ട്രാന്‍സ്ക്രിപ്ഷന്‍ (Voice Transcription) തുടങ്ങി നിരവധി എഐ (AI) ഫീച്ചറുകള്‍ ലഭ്യമാണ്. ഗൂഗിള്‍ ജെമിനി (Google Gemini), പെര്‍പ്ലെക്സിറ്റി (Perplexity), ബിക്സ്ബി (Bixby) ഉള്‍പ്പെടെയുള്ള എഐ അസിസ്റ്റന്റുകളെയും ഇത് പിന്തുണയ്ക്കുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Samsung Galaxy A27 5G Launched With Snapdragon 6 Gen 3 SoC
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




