News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ആഹാര പദാര്ഥങ്ങളില് രുചിക്കു വേണ്ടി പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. രുചിക്കൂട്ടുകളില് മാത്രമല്ല, ആരോഗ്യകാര്യങ്ങളിലും വെളുത്തുള്ളി വഹിക്കുന്ന പങ്ക് ചെറുതല്ല. അസിഡിറ്റിയടക്കമുള്ള പല ആരോഗ്യ പ്രശ്നങ്ങള്ക്കും വെളുത്തുള്ളി ഒരു പരിഹാരമാണ്.
അമ്മയെന്തിനാ എല്ലാ കറിയിലും ഇങ്ങനെ വെളുത്തുള്ളി ചേര്ക്കണതെന്ന് ചോദിച്ചിട്ടുള്ള ചിലരെങ്കെലും ഉണ്ടാകാതിരിക്കില്ല. ഭക്ഷണം പാകം ചെയ്യുമ്പോള്
വെളുത്തുള്ളി ചേര്ക്കണത് വെറുതെയാണെന്ന് കരുതിയോ... ഇതിന്റെ ആയുര്വേദ വശങ്ങള് ഒരുപരിധി വരെയൊക്കെ മനസിലാക്കിയിട്ടുതന്നെയാണ് വെളുത്തുള്ളിയെ തീന്മേശയിലേക്ക് ക്ഷണിക്കുന്നത്.
വെളുത്തുള്ളിയെ വെറും വയറ്റില് ചവച്ചരച്ചു കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ദിവസേന ഇങ്ങനെ കഴിക്കുകയാണെങ്കില് ശരീരത്തിലെ ടോക്സിനുകള് നീക്കം ചെയ്യുകയും തടി കുറയുകയും ചെയ്യും. കൂടാതെ ബിപി, കൊളസ്ട്രോള് എന്നിവയ്ക്കൊക്കെയുള്ള മികച്ച മരുന്നു കൂടിയാണ്.
ഹൃദയവാല്വുകള് കട്ടി പിടിയ്ക്കുന്ന ആള്ട്ടീരിയോക്ലീറോസിസ് എന്ന അസുഖത്തിന് പരിഹാമായും വെളുത്തുള്ളി പ്രവര്ത്തിക്കും. കൂടാതെ ഹാര്ട്ട് അറ്റാക്ക് ഉള്പ്പെടെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങള്ക്കെല്ലാം ഇത് ഏറെ നല്ലതാണ്.
ഓസ്റ്റിയോആര്െ്രെതറ്റിസ്, ഡയബെറ്റിസ്, പ്രോസ്റ്റേറ്റ് പ്രശ്നങ്ങള് എന്നിവയ്ക്കുള്ള മരുന്നായും വെളുത്തുള്ളി കഴിയ്ക്കാം. വെളുത്തുള്ളി ചതച്ച് കഴിക്കണമെന്ന ഒരേയൊരു നിര്ബന്ധം മാത്രമേയുള്ളു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



