ആഹാരക്രമത്തില്‍ വരുത്തുന്ന ശരിയായ മാറ്റങ്ങള്‍ ആര്‍ത്തവ ദിവസങ്ങളിലെ വേദനയെ നേരിടാന്‍ സഹായിക്കും

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:17 am IST

News Now

ആര്‍ത്തവ ദിവസങ്ങളില്‍ പല സ്ത്രീകളും കടുത്ത ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കാറുണ്ട്. കഠിനമായ വയറുവേദന മുതല്‍ കാലുവേദന, നടുവേദന അങ്ങനെ നീളുന്ന നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. ഈ വേദന ഊര്‍ജ്ജം കുറയ്ക്കുകയും ഉത്പാദനക്ഷമതയെ ബാധിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഈ വേദനകളെ മറികടക്കാന്‍ പലരും വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാറുണ്ട്. തൈലങ്ങള്‍ പുരട്ടുന്നത് മുതല്‍ ഹോട്ട് വാട്ടര്‍ ബാഗ് വരെ ഇതിനായി ഉപയോഗിക്കുകയും ചെയ്യും. പക്ഷെ എപ്പോഴെങ്കിലും ഡയറ്റില്‍ മാറ്റം വരുത്തി ഈ പ്രശ്‌നത്തെ നേരിടാമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ ആഹാരക്രമത്തില്‍ വരുത്തുന്ന ശരിയായ മാറ്റങ്ങള്‍ ആര്‍ത്തവ ദിവസങ്ങളിലെ വേദനയെ നേരിടാന്‍ നിങ്ങളെ സഹായിക്കും.  

പല പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനായി നമ്മുടെ ശരീരത്തിന് വ്യത്യസ്ത പോഷകങ്ങള്‍ ആവശ്യമാണ്. ഇവ ആഹാരത്തില്‍ നിന്നാണ് നേടിയെടുക്കേണ്ടത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായി ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നതാണ് മഗ്നീഷ്യം. ഈ പോഷകം ലഭിക്കാനായി നിങ്ങള്‍ക്ക് ദിവസവും കഴിക്കാവുന്ന ഒരുപാട് വിഭവങ്ങളുണ്ട്. മത്തങ്ങയുടെ വിത്ത്, അമരന്ത്, ബജ്‌റ, പയര്‍വര്‍ഗ്ഗങ്ങള്‍, ബദാം, സോയാബീന്‍, ഉണക്കമുന്തിരി, മത്തങ്ങയുടെ ഇല, ഈന്തപ്പഴം എന്നിവ മഗ്നീഷം നല്‍കുന്നവയാണ്. 

ആര്‍ത്തവ ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊരു പോഷകമാണ് ഒമേഗ-3. ഒലിവ് ഓയില്‍, വാള്‍നട്ട്, ഫ്‌ളാക്‌സ് സീഡ്, ചിയ സീഡ് എന്നിവ ഇതിന് മികച്ച ശ്രോതസ്സുകളാണ്. മുളപ്പിച്ച ബ്രസ്സല്‍, നെയ്യ്, സൊയാബീന്‍സ് എന്നിവ ഒമേഗ-3 ധാരാളമായി അടങ്ങിയിട്ടുള്ളവയാണ്. അതുപോലെതന്നെ പ്രധാനമാണ് വൈറ്റമിന്‍ ഇ ഉറപ്പാക്കേണ്ടതും. വെണ്ടയ്ക്ക, ചീര തുടങ്ങിയവ ഇതിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates