ഈ നില്‍പ്പ് ഇങ്ങനെ തുടരുന്നത് അപകടം; ദീർഘനേരം നിൽക്കുന്നത് രക്തയോട്ടം കുറയ്ക്കും, പഠനം

ദീര്‍ഘനേരം നില്‍ക്കുന്നത് രക്തചംക്രമണ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

standing desk
ദീർഘനേരം നിൽക്കുന്നത് രക്തചംക്രമണ പ്രശ്നങ്ങൾ കാരണമാകും
Last Updated :18 October 2024, 4:28 pm IST
Edited by :Anju

മാറി വരുന്ന തൊഴിൽ സംസ്കാരത്തിന്റെ ഭാ​ഗമായി ഉയരുന്നു വരുന്ന ഒരു ട്രെൻഡാണ് സ്റ്റാന്റിങ് ഡസ്ക്. ദീർഘനേരം ഇരുന്നുള്ള ജോലി ഉണ്ടാക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളെ മറികടക്കുന്നതിനും പ്രഡക്ടറ്റിവിറ്റി കൂട്ടുന്നതിന്‍റെയും ഭാ​ഗമായിട്ടാണ് സ്റ്റാന്റിങ് ഡസ്ക് സംസ്കാരം ഉയർന്ന് വരുന്നത്. എന്നാൽ ദീർഘ നേരം നിന്നുകൊണ്ടുള്ള മീറ്റിങ്, ജോലി എന്നിവ ദീർ‌ഘനേരം ഇരിക്കുന്നതുകൊണ്ടുക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളെ മറികടക്കുന്നില്ലെന്ന് മാത്രമല്ല രക്തയോട്ടം കുറയ്ക്കുമെന്നും സിഡ്‌നി സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ പറയുന്നു.

ദിവസവും രണ്ട് മണിക്കൂറിലേറെ നില്‍ക്കുന്നത് ഡീപ് വെയ്ൻ ത്രോംബോസിസ്, വെരിക്കോസ് വെയ്ന്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനത്തില്‍ പറയുന്നു. യുകെയിലെ 83,013 പേരുടെ ബയോബാങ്ക് ഹെല്‍ത്ത് രേഖകള്‍ വിലയിരുത്തിയാണ് പഠനം നടത്തിയത്. നില്‍ക്കുക എന്നത് ഉദാസീനമായ ജീവിതശൈലിയെ നികത്തുന്നില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ ദീര്‍ഘനേരം നില്‍ക്കുന്നത് പക്ഷാഘാതം, ഹൃദയസ്തംഭനം എന്നിവയെ തടയില്ലെന്നും ഇന്‍റര്‍നാഷ്ണല്‍ ജേണല്‍ ഓഫ് എപ്പിഡെര്‍മിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കൂടാതെ രണ്ട് മണിക്കൂറിന് ശേഷം അധികമായി നില്‍ക്കുന്ന ഒരോ 30 മിനിറ്റിലും രക്തചംക്രമണ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത 11 ശതമാനമായി വര്‍ധിക്കുന്നതായും കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു.

ദീര്‍ഘനേരമുള്ള ഇരിപ്പും നില്‍പ്പും ആരോഗ്യത്തിന് ഒരുപോലെ അപകടമാണ്. ജോലിക്കിടെ ഇടയ്ക്ക് ഇടവേളയെടുത്ത് ചെറുതായി നടക്കുന്നതും പടികള്‍ കയറുന്നതും ശരാരീരികമായി നിങ്ങളെ സജീവമാക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ദീര്‍ഘ ദൂരം യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ ഇടയ്ക്കിടെ ഇടവേള എടുക്കേണ്ടത് വളരെ പ്രധാനമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now