വേനൽച്ചൂടിനെ അതിജീവിക്കാൻ ആയുർവേദം പ്രകാരം ചില പൊടിക്കൈകൾ പരിശോധിച്ചാലോ?

Ayurvedic tips to stay balanced this summer
Ayurvedic tips to stay balanced this summerSource by : Pinterest
Last Updated :9 April 2026, 2:22 pm IST

News Now

സംസ്ഥാനത്ത് ഇത്തവണ റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുറത്തിറങ്ങുന്നതിനെക്കാൾ പ്രയാസമാണ് വീടുകളിലിരിക്കുന്ന അവസ്ഥ. കഠിനമായ വേനൽച്ചൂട് മാനസികവും ശാരീരികവുമായ ആരോ​ഗ്യത്തിന് അനാവശ്യമായ സമ്മർദം ചെലുത്തും. വേനൽച്ചൂടിനെ അതിജീവിക്കാൻ ആയുർവേദം പ്രകാരം ചില പൊടിക്കൈകൾ പരിശോധിച്ചാലോ?

ആയുർവേദം പ്രകാരം മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ദഹനത്തെ പിന്തുണയ്ക്കുക, ജലാംശം നിലനിർത്തുക, ശരീരത്തെ ശാന്തമായി നിലനിർത്തുക.

ജലാംശം പ്രധാനമാണ്

രാവിലെ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുക. ചായയോ കാപ്പിയോ കുടിക്കുന്നതിനെക്കാൾ ലളിതമായ ജലാംശം ശരീരത്തിന് അധിക സമ്മർദമില്ലാതെ ശരീരത്തിന്റെ പ്രവർത്തനം ആരംഭിക്കാൻ സഹായിക്കുന്നു. ചെറുചൂടുവെള്ളത്തിലേക്ക് അൽപം നാരങ്ങ നീര് കൂടി ചേർക്കുന്നത് ആരോ​ഗ്യകരമാണ്.

ഭക്ഷണം ലളിതമാക്കാം

വേനൽക്കാലത്ത് ലളിതമായ ഭക്ഷണക്രമമാണ് മികച്ചത്. സീസണൽ ആയതും ദഹിക്കാൻ എളുപ്പമുള്ളതുമായി ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഊർജ്ജം സംരക്ഷിക്കാനും അനാവശ്യ ക്ഷീണം തടയാനും ഭക്ഷണം വൈകിക്കഴിക്കുന്ന ശീലം ഒഴിവാക്കാം.

ശ്വസന വ്യായാമം

പ്രായഭേദമില്ലാതെ എല്ലാവർക്കും ഫലപ്രദമായി ചെയ്യാവുന്ന ഒന്നാണ് ശ്വസന വ്യായാമങ്ങൾ. ഇത് മാനസികവും ശാരീരികവുമായ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ശരീരത്തെ തണുപ്പിക്കുന്നതിന് പ്രാണായാമം മികച്ചതാണ്. സന്തുലിതാവസ്ഥയ്ക്ക് അനുലോം വിലോമും പരിശീലിക്കാം. നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും സന്തുലിതമായി നിലനിർത്താൻ നിങ്ങളുടെ ദിനചര്യയിൽ അഞ്ച് മുതൽ 10 മിനിറ്റ് വരെ ശ്വസനരീതികൾ ഉൾപ്പെടുത്താവുന്നതാണ്.

Summary

3 Ayurvedic tips to stay balanced this summer: From mindful breathing to proper hydration

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates