
കഴുകിയാലും ടിഫിൻ ബോക്സിലെ അടപ്പിനിടയിലെ കറുത്ത പാടുകൾ; മുന്നറിയിപ്പുമായി മൈക്രോബയോളജിസ്റ്റ്
ചോറ്റുപാത്രത്തിന്റെ അടപ്പിലെ റബ്ബർ വാഷറുകൾക്ക് അടിയിൽ കാണുന്ന കറുത്ത പാടുകൾ യഥാർത്ഥത്തിൽ പൂപ്പൽ ആണ്.

ടിഫിൻ ബോക്സിൽ അല്ലെങ്കിൽ വാട്ടർ ബോട്ടിലിന്റെയോ അടപ്പിനുള്ളിൽ കറുത്ത പാടുകൾ കണ്ടിട്ടുണ്ടോ? കഴുകിട്ടു പോകുന്നില്ല, അതുകൊണ്ട് പലപ്പോഴും നമ്മൾ അത് അവഗണിക്കുകയാണ് പതിവ്. എന്നാൽ കാഴ്ചയിൽ നിസ്സാരമെന്ന് തോന്നുന്ന ഈ കറുത്ത പാടുകൾ നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം അപകടമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ദുബായിലെ മൈക്രോബയോളജിസ്റ്റ് ആയ നീതു സുരേഷ് കുമാർ.
WHAT TO READ NEXT

40 കഴിഞ്ഞോ? നിർബന്ധമായും ചെയ്യേണ്ട ആരോഗ്യ പരിശോധനകൾ
എന്താണ് ഈ കറുത്ത പാടുകൾ?
ചില ചോറ്റുപാത്രത്തിന്റെ അടപ്പിലെ (പ്രത്യേകിച്ച് പ്ലാസ്റ്റിക്ക്) റബ്ബർ വാഷറുകൾക്ക് അടിയിൽ കാണുന്ന കറുത്ത പാടുകൾ യഥാർത്ഥത്തിൽ പൂപ്പൽ (Mould/Fungus) ആണ്. ഭക്ഷണ അവശിഷ്ടങ്ങളും ഈർപ്പവും ഒത്തുചേരുന്ന ചൂടുള്ള അന്തരീക്ഷത്തിലാണ് ഇവ വളരുന്നത്. വായുസഞ്ചാരമില്ലാത്ത ഇത്തരം ഇടങ്ങൾ പൂപ്പലുകൾക്ക് വളരാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമൊരുക്കുന്നു.
ഇവ നിങ്ങളുടെ ഭക്ഷണത്തെ വിഷമയമുള്ളതാക്കുമെന്ന് നീതു ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. കൃത്യമായി വൃത്തിയാക്കാതെ വീണ്ടും വീണ്ടും ഈ പാത്രം ഉപയോഗിക്കുമ്പോൾ പൂപ്പലിന്റെ വിത്തുകൾ ഭക്ഷണത്തിലേക്ക് പടരുമെന്നും അവർ പറയുന്നു.
ആരോഗ്യത്തെ എങ്ങനെ ബാധിക്കും?
തുടർച്ചയായി ഇത്തരം പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ദഹനസംബന്ധമായ പ്രശ്നങ്ങൾ, വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയ്ക്ക് കാരണമാകാം. ശ്വാസതടസ്സം, തുമ്മൽ, ചർമത്തിലുണ്ടാകുന്ന അലർജികൾ എന്നിവയ്ക്കും കാരണമാകാം.
എങ്ങനെ വൃത്തിയാക്കാം?
റബ്ബർ വാഷർ മാറ്റുക: അടപ്പിലെ റബ്ബർ ഭാഗം കൃത്യമായ ഇടവേളകളിൽ ഊരിയെടുക്കുക.
ചൂടുവെള്ളത്തിൽ കഴുകുക: സോപ്പുപയോഗിച്ച് ഇത് ചൂടുള്ള വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കുക.
പൂർണ്ണമായും ഉണക്കുക: കഴുകിയ ശേഷം ഈ ഭാഗം പൂർണ്ണമായും ഉണങ്ങിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം തിരികെ ഘടിപ്പിക്കുക.
തുറന്നുവെച്ച് സൂക്ഷിക്കുക: കഴുകി ഉണക്കിയ പാത്രങ്ങൾ അടച്ചുവെക്കാതെ, അല്പം തുറന്നുവെച്ച് സൂക്ഷിക്കുന്നത് ഉള്ളിൽ ഈർപ്പം തങ്ങിനിൽക്കുന്നത് തടയും.
നന്നായി തേച്ചുരച്ച് കഴുകിയിട്ടും ഈ കറുത്ത പാടുകൾ മാറുന്നില്ലെങ്കിൽ, ആ റബ്ബർ വാഷറോ അല്ലെങ്കിൽ ആ ചോറ്റുപാത്രം തന്നെയോ മാറ്റി പുതിയത് ഉപയോഗിക്കേണ്ടത് അനിവാര്യമാണ്.
WHAT TO READ NEXT

ആർത്തവ വേദന കുറയ്ക്കാൻ പാലക്ക് ചീര, ഹൃദയാരോഗ്യത്തിനും ബെസ്റ്റ്
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
cleaning tips: Black fungs in tiffin box and water bottle, health problems
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





