
ആർത്തവ വേദന കുറയ്ക്കാൻ പാലക്ക് ചീര, ഹൃദയാരോഗ്യത്തിനും ബെസ്റ്റ്
ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.

അസഹനീയമായ ആർത്തവ വേദന പല സ്ത്രീകളുടെയും പേടി സ്വപ്നമാണ്. വേദന കുറയ്ക്കാൻ വേദനസംഹാരികളെ ആശ്രയിക്കുന്നവരും ചുരുക്കമല്ല. ആർത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന ഘടകമാണ്. ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ആർത്തവ സമയത്തെ വേദന അകറ്റാൻ മികച്ച ഒരു ഭക്ഷണമാണ് പാലക്ക് ചീര.
WHAT TO READ NEXT

കർക്കടകം കടക്കാൻ 'കോഴിമരുന്ന്', എങ്ങനെ തയ്യാറാക്കാം
ആർത്തവ സമയത്ത് ശരീരത്തിൽ ഇരിമ്പിന്റെ അംശം കുറയാനിടയാകും. പാലക്ക് ചീരയിൽ ധാരാളം അടങ്ങിയിരിക്കുന്ന ഇരുമ്പ് ക്ഷീണവും അസ്വസ്ഥതയും കുറയാൻ സഹായിക്കും. കൂടാതെ ഇതിൽ അടങ്ങിയ മഗ്നീഷ്യം ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുമെന്ന് ഫുഡ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പ്രോസ്റ്റാഗ്ലാൻഡിനുകൾ എന്ന സംയുക്തങ്ങൾ പ്രകാശനം മഗ്നീഷ്യം തടയുന്നതിലൂടെയാണ് പേശി സങ്കോചത്തിനും വേദനയും കുറയുന്നതെന്ന് പഠനത്തിൽ വിശദീകരിക്കുന്നു.
ഇത് കൂടാതെ ചീരയിൽ അടങ്ങിയ കാൽസ്യം, വിറ്റാമിൻ കെ, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ പാലക്ക് ചീര എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും. ആന്റി-ഓക്സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ പാലക്ക് ചീര ഡയറ്റിൽ പതിവാക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും മികച്ചതാണ്.
ഗ്ലൈസമിക് സൂചിക വളരെ കുറവായതിനാൽ തന്നെ പാക്ക് ചീര പ്രമേഹ രോഗികൾക്കും കഴിക്കാം. വയറിന് ദീർഘനേരം സംതൃപ്തി നൽകുമെന്നതിനാൽ അമിത ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
WHAT TO READ NEXT

പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്ന 10 മാറ്റങ്ങൾ
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Menstrual Cycle; Palak spinach for Periods pain
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




