കുനിയുമ്പോൾ ശ്വാസം മുട്ടൽ അനുഭവപ്പെടാറുണ്ടോ?

2014 ൽ ഹൃദയസ്തംഭനമുള്ള 102 രോഗികളിൽ നടത്തിയ പഠനത്തിൽ, ഏകദേശം 28 ശതമാനം പേർക്ക് ബെൻഡോപ്നിയ അനുഭവപ്പെടുന്നതായി കണ്ടെത്തി.

short breath
short breathSource by : Meta ai image
Last Updated :1 March 2026, 4:27 pm IST

താഴേക്ക് കുനിയുമ്പോഴും നിലത്ത് നിന്ന് എന്തെങ്കിലും എടുക്കുമ്പോഴും ശ്വാസം മുട്ടുന്നതായി അനുഭവപ്പെടാറുണ്ടോ? നിസ്സാരമെന്ന് തോന്നാമെങ്കിലും ഇത് ഹൃദയം നൽകുന്നൊരു മുന്നിറിയിപ്പ് ആകാം. ബെൻഡോപ്നിയ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. നെഞ്ചുവേദന, വീക്കം തുടങ്ങിയ വ്യക്തമായ ലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നതിന് മു‍ൻപ് ഹൃദയം തളരുന്നുവെന്നതിന്റെ സൂചനയാണിത്.

കുനിയുന്ന സമയങ്ങളിൽ എട്ട് മുതൽ 30 സെക്കൻഡിനുള്ളിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും നേരെ നിൽക്കുമ്പോൾ അത് മാറുകയും ചെയ്യുന്നത് ഈ അസുഖത്തിന്റെ മുന്നറിയിപ്പാണെന്ന് ആരോ​ഗ്യവിദ​ഗ്ധ‍ർ പറയുന്നു. ഹൃദയത്തിനുള്ളിലെ മർദ്ദം ഉയർന്നിരിക്കുകയോ രക്തം പമ്പ് ചെയ്യാനുള്ള ശേഷി കുറയുകയോ ചെയ്യുമ്പോഴാണ് കുനിയുമ്പോൾ കാലുകളിലും വയറ്റിലുമുള്ള രക്തം വേഗത്തിൽ ഹൃദയത്തിലേക്ക് മടങ്ങിവരുന്നത്.

2014 ൽ ഹൃദയസ്തംഭനമുള്ള 102 രോഗികളിൽ നടത്തിയ പഠനത്തിൽ, ഏകദേശം 28 ശതമാനം പേർക്ക് ബെൻഡോപ്നിയ അനുഭവപ്പെടുന്നതായി കണ്ടെത്തി. ഹൃദയത്തിലെ വർധിച്ച സമ്മർദ്ദവുമായി ഈ ലക്ഷണം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം വെളിപ്പെടുത്തി. ബെൻഡോപ്നിയ ബാധിച്ച രോഗികൾക്ക്, ഇത് ഇല്ലാത്തവരെ അപേക്ഷിച്ച്, മൂന്ന് മാസത്തിനുള്ളിൽ ഹൃദയസംബന്ധമായ സങ്കീർണതകൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് തുടർന്നുള്ള പഠനങ്ങൾ സ്ഥിരീകരിച്ചു.

ശ്വാസതടസ്സം അനുഭവപ്പെടാത്ത ചില രോഗികളിൽ പോലും, കുനിയുമ്പോൾ ഓക്സിജന്റെ അളവ് കുറയാം (ബെൻഡിംഗ് ഓക്സിജൻ സാച്ചുറേഷൻ ഇൻഡക്സ്). ഇവർക്കും ഭാവിയിൽ ഹൃദയസംബന്ധമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഗുരുതരമായ ഹൃദയ പ്രശ്നങ്ങൾ തടയുന്നതിനായി, ബെൻഡോപ്നിയയുടെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു കാർഡിയോളജിസ്റ്റിനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

News Now

Summary

Breathing issue while bending

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates