പനിയുള്ളപ്പോൾ കാപ്പി കുടിക്കാമോ?
കഫൈൻ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കും. എന്നാൽ രോഗാവസ്ഥയിൽ വിശ്രമമം അത്യാവശ്യമാണ്.

മഴയും തണുപ്പുമൊക്കെയായി മിക്ക വീടുകളിലും ഇപ്പോൾ പനിയും ചുമയുമാണ്. ഈ സമയം ചൂടു കാപ്പി കുടിക്കാൻ തോന്നുക സ്വാഭാവികമാണ്. എന്നാൽ പനിയും ജലദേഷവും ഉള്ളപ്പോൾ കാപ്പി കുടിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. കാപ്പിയിൽ അടങ്ങിയ കഫൈൻ ആണ് വില്ലൻ.
WHAT TO READ NEXT

ബട്ടറോ നെയ്യോ? ഏതാണ് പാചകത്തിന് നല്ലത്
കഫൈൻ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കും. എന്നാൽ രോഗാവസ്ഥയിൽ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നുവോ അത്രയും നല്ലത്. കാപ്പിയോ കഫൈൻ അടങ്ങിയ മറ്റ് പാനീയങ്ങളോ കുടിക്കുമ്പോൾ ഇതിന് നേരെ വിപരീതമാണ് സംഭവിക്കുന്നത്. ഇത് ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്ന് മാത്രമല്ല നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും.
കാപ്പി കുടിച്ച് കഴിഞ്ഞാൽ ഇടയ്‌ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതിന്റെ കാരണമിതാണ്. എത്രയധികം കാപ്പി കുടിക്കുന്നുവോ അത്രയധികം നിർജലീകരണം ശരീരത്തിന് അനുഭവപ്പെടാം. അസുഖ ബാധിതരായിരിക്കുമ്പോൾ ശരീരത്തിൽ ജലാംശം ഉണ്ടാകണം. ശരീരത്തിനു നല്ല വിശ്രമവും പോഷകസമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരവുമാണ് ഈ സമയത്ത് ആവശ്യം. കാപ്പിക്ക് പകരം ചൂടു വെള്ളം, കഞ്ഞി വെള്ളം എന്നിവ കുടിക്കാം.
WHAT TO READ NEXT

ശരീരത്തിൽ ജലാംശം കുറഞ്ഞോ? എങ്ങനെ തിരിച്ചറിയാം
News Now
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

Summary
Can drink coffee during fever
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




