
ദിവസവും മുട്ട കഴിക്കുന്നത് സുരക്ഷിതമോ? എത്ര മുട്ട വരെ ആകും?
ശരിയായ അളവിൽ കഴിച്ചാൽ മുട്ട നമ്മുടെ ആരോഗ്യത്തിന് പറ്റിയ മികച്ച ഓപ്ഷനാണ്.

പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കലവറയാണ് മുട്ട. എന്നാൽ ദിവസവും മുട്ട കഴിക്കുന്നത് സുരക്ഷിതമാണോ? ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാമെന്ന് തുടങ്ങി പല സംശയങ്ങളും പലർക്കുമുണ്ടാകാറുണ്ട്. ശരിയായ അളവിൽ കഴിച്ചാൽ മുട്ട നമ്മുടെ ആരോഗ്യത്തിന് പറ്റിയ മികച്ച ഓപ്ഷനാണ്.
ദിവസവും മുട്ട കഴിക്കാമോ?
പൊതുവെ ആരോഗ്യപ്രശ്നങ്ങളില്ലാത്തവർക്ക് ദിവസവും മുട്ട കഴിക്കാവുന്നതാണ്. മുട്ടയിൽ അടങ്ങിയ പ്രോട്ടീൻ ശരീരത്തിന്റെ വളർച്ചയ്ക്കും പേശികളുടെ ആരോഗ്യത്തിനും ഫലപ്രദമാണ്. സാധാരണ ആരോഗ്യവാനായ ഒരാൾക്ക് ദിവസവും ഒന്നോ രണ്ടോ മുട്ട വീതം ദിവസം കഴിക്കാം.
വ്യായാമം ചെയ്യുന്നവർക്കും ജിമ്മിൽ പോകുന്നവർക്കും പ്രോട്ടീൻ ആവശ്യം കൂടുതലായതിനാൽ രണ്ട് മുതൽ മൂന്ന് മുട്ട വരെ കഴിക്കാം. കുട്ടികൾക്ക് പ്രത്യേകിച്ച്, ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് അവർക്ക് വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും നൽകാൻ സഹായിക്കുന്നു.
മുട്ടയുടെ ആരോഗ്യഗുണങ്ങൾ
പ്രോട്ടീൻ
മുട്ടയിൽ ശരീരത്തിന് ആവശ്യമായ എല്ലാ അവശ്യ അമിനോ അസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് പേശി വളർച്ച, ടിഷ്യു റിപ്പയർ തുടങ്ങിയവ മെച്ചപ്പെടുത്തും.
കണ്ണുകളുടെ ആരോഗ്യം
മുട്ടയിൽ അടങ്ങിയ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആന്റി-ഓക്സിഡന്റുകൾ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്താനും പ്രായമാകുമ്പോഴുള്ള കാഴ്ചപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
തലച്ചോറിന്റെ ആരോഗ്യം
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറേ മികച്ച ഭക്ഷണമാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയ കോളിൻ തലച്ചോറിന്റെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഓർമശക്തി, ഏകാഗ്രത എന്നിവ വർധിപ്പിക്കാൻ സഹായിക്കുന്നു.
ശരീരഭാര നിയന്ത്രണം
പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ വയറിന് ഏറെ നേരം സംതൃപ്തി നൽകാൻ സഹായിക്കുന്നു. ഇത് അമിതവിശപ്പ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
എല്ലുകളുടെ ആരോഗ്യം
മുട്ടയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിലെ കാത്സ്യം ആഗിരണം മെച്ചപ്പെടുത്തും. എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
മുടിക്കും ചർമത്തിനും
മുട്ടയിൽ അടങ്ങിയ ബോട്ടിൻ, വിറ്റാമിൻ ബി12, സെലിനിയം എന്നിവ മുടി കൊഴിച്ചിൽ തടയാനും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
WHAT TO READ NEXT

കുടവയറു കൂട്ടുന്ന അഞ്ച് ശീലങ്ങൾ, ഇപ്പോഴേ നിർത്തിക്കോ!
ഇങ്ങനെയൊക്കെ ആണെങ്കിലും മുട്ട കഴിക്കുന്നതു കൊണ്ട് ചില അപകട സാധ്യത കൂടി കാണാതെ പോകരുത്. എത്ര മികച്ചതാണെങ്കിൽ അധികമായാൽ വിഷമാണ്. മുട്ടയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. എന്നാൽ പുതിയ പഠനങ്ങൾ പ്രകാരം, ഡയറ്ററി കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോൾ നേരിട്ട് വർധിപ്പിക്കുന്നില്ലെന്ന് കണ്ടെത്തി.
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ, ഹൃദ്രോഗമുള്ളവർ, പ്രമേഹ രോഗികൾ എന്നിവർ അമിതമായി മുട്ട കഴിക്കുന്നത് അപകടമാണ്. ഇവർ ഡോക്ടറുടെ നിർദേശ പ്രകാരം അളവു നിയന്ത്രിക്കണം. മുട്ട അലർജിയുള്ളവരുമുണ്ട്. ഇക്കൂർ കൂടുതൽ ശ്രദ്ധിക്കണം.
പച്ചമുട്ട ഒഴിവാക്കാം
പച്ചക്ക് മുട്ട കഴിക്കുന്ന ശീലം അണുബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. മുട്ട പുഴുങ്ങിയോ ഓംലെറ്റ് ആക്കിയോ കഴിക്കാവുന്നതാണ്. ഒരു ബാലൻസ്ഡ് ആയ ഡയറ്റിനൊപ്പം മുട്ട കഴിക്കാൻ ശ്രദ്ധിക്കുക.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Can eat egg daily, How much eggs should eat a day
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



