പ്രോട്ടീൻ ബാർ ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? അറിയാം ഗുണങ്ങളും ദോഷങ്ങളും
പ്രോട്ടീൻ ബാറുകളിൽ അഡഡ് ഷുഗർ ചേർത്താണ് വിപണിയിൽ എത്തുന്നത്.

വിശപ്പ് നിയന്ത്രിക്കാനും ആരോഗ്യത്തോടെയിരിക്കാനും പുതുതലമുറ മിക്കപ്പോഴും കയ്യിൽ കരുതുന്ന ഒന്നാണ് പ്രോട്ടീൻ ബാർ. പേശികളുടെ വളർച്ചയ്ക്കും കോശങ്ങളുടെ പ്രവർത്തനങ്ങൾക്കും പ്രോട്ടീൻ അത്യാവശ്യമാണെങ്കിലും സ്ഥിരമായി പ്രോട്ടീൻ ബാറുകൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ചില പഠനങ്ങൾ പറയുന്നത്.
WHAT TO READ NEXT

പാലക് മാത്രമല്ല, ഇരുമ്പ് അടങ്ങിയ 5 ഇലക്കറികൾ
പ്രോട്ടീൻ ബാർ കഴിക്കുന്നത് വിശപ്പുണ്ടാക്കുന്ന ഹോർമോണിനെ നിയന്ത്രിക്കുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യത്തിന് പണികിട്ടാം. പ്രോട്ടീൻ എളുപ്പത്തിൽ ദഹിക്കാത്തതിനാൽ സ്ഥിരമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകാം. ഇതിൽ അടങ്ങിയിരിക്കുന്ന സോർബിട്ടോൾ പോലുള്ള ഘടകങ്ങൾ വയറുവീർക്കലിനും വയറ്റിൽ അമിതമായ ഗ്യാസിനും കാരണമാകും. മാത്രമല്ല, പ്രോട്ടീൻ ബാറുകളിൽ അഡഡ് ഷുഗർ ചേർത്താണ് വിപണിയിൽ എത്തുന്നത്.
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിക്കാനും കാരണമായേക്കാം. പ്രോട്ടീൻ ബാറുകൾ സ്ഥിരമായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെയും കാര്യമായി ബാധിച്ചേക്കാം. ചെറുതാണെങ്കിലും പ്രോട്ടീൻ ബാറുകളിൽ നിറയെ കലോറി അടങ്ങിയിട്ടുണ്ട്. അതായത് ഒരു ബാർ ഏകദേശം 300 മുതൽ 400 കലോറി വരെ ശരീരത്തിന് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രോട്ടീൻ ബാറുകൾ മിതമായ അളവിൽ കഴിക്കുന്നതാണ് ശരീരത്തിന് എപ്പോഴും നല്ലത്.
പ്രോട്ടീൻ ബാറുകൾ തെരഞ്ഞടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ലഭിക്കുന്ന പ്രോട്ടീന്റെ അളവ്, അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ്, എന്നിവയെല്ലാം കൃത്യമായി വിലയിരുത്തിയതിന് ശേഷം മാത്രം പ്രോട്ടീൻ ബാറുകൾ തിരഞ്ഞെടുക്കുതാവും നല്ലത്. മുട്ട, പനീർ, യോഗർട്ട് എന്നിങ്ങനെ നാച്ചുറലായി പ്രോട്ടീൻ നൽകുന്ന ഉത്പന്നങ്ങൾ എപ്പോഴും തിരഞ്ഞെടുക്കുന്നതാവും ആരോഗ്യത്തിന് നല്ലത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
what happens if you eat protein bars every day, whether they are actually necessary
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





