ഫ്രിഡ്ജിൽ സൂക്ഷിച്ച പുഴുങ്ങിയ മുട്ട കഴിക്കുന്നത് ആരോ​ഗ്യപ്രശ്നം ഉണ്ടാക്കുമോ?

സാധാരണ താപനിലയില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ പുഴുങ്ങിയ മുട്ട സൂക്ഷിക്കരുതെന്നാണ് യുഎസ്ഡിഎ യുടെ നിര്‍ദേശം.

Boiled eggs, fridge
Boiled eggs, fridgeMeta AI Image
Edited by :അഞ്ജു സി വിനോദ്‌
Last Updated :5 സെപ്റ്റംബർ 2026, 5:07 pm IST

പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? ഈ ശീലം ആരോ​ഗ്യകരമാണോയെന്ന സംശയം പലർക്കുമുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഈ ശീലം ചിലപ്പോള്‍ പണി തരാം.

സാധാരണ താപനിലയില്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ പുഴുങ്ങിയ മുട്ട സൂക്ഷിക്കരുതെന്നാണ് യുഎസ്ഡിഎ യുടെ നിര്‍ദേശം. എന്നാല്‍ കേരളം പോലെ 32 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനിലയുള്ള പ്രദേശങ്ങളില്‍ ഇത് ഒരു മണിക്കൂറായി ചുരുങ്ങും.

പുഴുങ്ങുമ്പോള്‍ മുട്ടയുടെ പുറംതോടിനെ സംരക്ഷിക്കുന്ന പാളി നീക്കം ചെയ്യപ്പെടുന്നു. ഇത് ബാക്ടീരിയ ബാധയ്ക്കുള്ള സാധ്യത കൂട്ടുന്നു. നാല് മുതല്‍ 60 വരെയുള്ള ഡിഗ്രി സെല്‍ഷ്യസില്‍ പുഴുങ്ങിയ മുട്ട സൂക്ഷിക്കുന്നത് ബാക്ടീരിയ പെരുകാനും ഇത് ഭക്ഷ്യ വിഷബാധയിലേക്ക് നയിക്കാം.

ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുന്ന മുട്ട

പുഴുങ്ങിയ മുട്ട രണ്ട് മണിക്കൂറിനുള്ളില്‍ ഫ്രിഡ്ജിലേക്ക് മാറ്റണം. ഈര്‍പ്പം തട്ടാതെയും മറ്റ് ഭക്ഷണങ്ങളുടെ ഗന്ധം കലരാതിരിക്കാനും എയര്‍ടൈറ്റ് ആയ പാത്രത്തില്‍ അടച്ചു സൂക്ഷിക്കുന്നതാണ് നല്ലത്.

കൂടാതെ ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ മുട്ടയുടെ തൊലി നീക്കം ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. തോട് കളഞ്ഞ മുട്ടയാണെങ്കില്‍ നനഞ്ഞ ഒരു പേപ്പര്‍ ടവല്‍ വെച്ച ശേഷം വായു കടക്കാത്ത ഒരു പാത്രത്തില്‍ അടച്ചു സൂക്ഷിക്കാം. മുട്ട ഫ്രീസറില്‍ വെയ്ക്കുന്നതും ഒഴിവാക്കണം. ഇത് മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും റബര്‍ പോലെ കട്ടിയുള്ളതാക്കും.

News Now

Summary

can eat egg kept in fridge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates