
സോയ കഴിച്ചാൽ തൈറോയ്ഡ് ഉണ്ടാകുമോ?
പതിവായി സോയ കഴിക്കുന്നവരിൽ ഈ പോഷകങ്ങളുടെ അഭാവം സാധാരണമാണെന്നും വിദഗ്ധർ പറയുന്നു.

സോയാബീൻസ് വെച്ച് പലതരം വിഭവങ്ങൾ നമ്മൾ പരീക്ഷിക്കാറുണ്ട്. സസ്യാഹാരികൾക്ക് ആവശ്യമായ എല്ലാം അമിനോ ആസിഡുകളും അടങ്ങിയ ഒരു മികച്ച പ്രോട്ടീൻ സ്രോതസ്സാണ് സോയബീൻസ്. സോയ ചങ്ക്സ്, ടോഫു, സോയ പാൽ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെങ്കിലും, ഹോർമോൺ വ്യതിയാനത്തിന് കാരണമാകുമെന്ന് പലരും ആശങ്കപ്പെടാറുണ്ട്.
സോയ തൈറോയ്ഡിന് കാരണമാകുമോ?
സോയ നേരിട്ട് തൈറോയ്ഡ് രോഗമുണ്ടാക്കില്ലെങ്കിലും ശരീരത്തിൽ അയോഡിൻ്റെ അളവ് വളരെ കുറവാണെങ്കിൽ സോയയിലെ ഘടകങ്ങൾ ഹോർമോൺ ഉൽപാദനത്തെ ബാധിച്ചേക്കാം. കൂടാതെ അമിത അളവിൽ സോയ കഴിക്കുന്നത് അതിൽ അടങ്ങിയ ഫൈറ്റേറ്റ് എന്ന സംയുക്തം അയൺ, സിങ്ക്, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് കുറയ്ക്കാനും ഇടയാക്കിയേക്കാം.
പതിവായി സോയ കഴിക്കുന്നവരിൽ ഈ പോഷകങ്ങളുടെ അഭാവം സാധാരണമാണെന്നും വിദഗ്ധർ പറയുന്നു. സെൻസിറ്റീവ് വയറുള്ളവർക്ക് സോയ സ്ഥിരമായി കഴിക്കുന്നത് ദഹനം സാവധാനത്തിലാക്കാനും വയറു വീർക്കുന്നതിനോ ഗ്യാസിനോ കാരണമായേക്കാം.
WHAT TO READ NEXT

മധുരക്കൊതി കുറയ്ക്കാൻ പല്ലു തേച്ചാൽ മതി!
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കാൻ സോയ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇവ ദഹനത്തെ സഹായിക്കുന്ന പ്രീബയോട്ടിക് ആയും പ്രവർത്തിക്കുന്നു. ചുരുക്കത്തിൽ, സമീകൃതാഹാരത്തിന്റെ ഭാഗമായി മിതമായ അളവിൽ ഉൾപ്പെടുത്തുകയാണെങ്കിൽ സോയ സുരക്ഷിതവും പോഷകപ്രദവുമാണ്.
News Now
മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

Summary
Can soyabean cause thyroid
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



