പൂച്ച വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന പാരസൈറ്റ്; ഇനി അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോ​ഗങ്ങൾക്ക് പരിഹാരം

ടോക്സോപ്ലാസ്മ ഗോണ്ടിക്ക് രോ​ഗചികിത്സാ പ്രോട്ടീനുകൾ നേരിട്ട് തലച്ചോറിലേക്ക് എത്തിക്കാൻ കഴിയും

cat
പൂച്ച വിസര്‍ജ്യത്തില്‍ നിന്ന് അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോ​ഗങ്ങൾക്ക് പരിഹാരം
Edited by :Anju
Last Updated :3 ഓഗസ്റ്റ് 2024, 12:19 pm IST

പൂച്ചകളുടെ വിസർജ്യത്തിൽ കാണപ്പെടുന്ന ടോക്സോപ്ലാസ്മ ഗോണ്ടി എന്ന പരാന്നഭോജി (പാരസൈറ്റ്) പാർക്കിൻസൺസ്, അൽഷിമേഴ്‌സ് തുടങ്ങിയ ന്യൂറോളജിക്കൽ രോഗങ്ങളുടെ ചികിത്സയ്ക്ക് ഫലപ്രദമാകാമെന്ന് പഠനം.

അൽഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്‌, റെറ്റ്‌ സിന്‍ഡ്രോം തുടങ്ങിയ മിക്ക ന്യൂറോളജിക്കൽ രോഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീന്‍ പ്രവര്‍ത്തനതകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പരിഹരിക്കുന്നതിന് ടാർജെറ്റ് പ്രോട്ടീൻ രക്ത-മസ്തിഷ്ക തടസങ്ങൾ കടന്ന് ന്യൂറോണുകൾക്കുള്ളിൽ കൃത്യമായി എത്തിക്കുക വെല്ലുവിളിയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടോക്സോപ്ലാസ്മ ഗോണ്ടിയുടെ വ്യതിയാനം വരുത്തിയ വകഭേദത്തിനെ രോ​ഗചികിത്സാ പ്രോട്ടീനുകൾ നേരിട്ട് തലച്ചോറിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് ഗ്ലാസ്‌ഗോ സര്‍വകലാശാലയും ടെല്‍ അവീവ്‌ സര്‍വകലാശാലയും ചേര്‍ന്ന്‌ നടത്തിയ പഠനത്തില്‍ പറയുന്നു. മനുഷ്യരിലെ മറുപിള്ളയടക്കം ജൈവപരമായ അതിര്‍വരമ്പുകളെ താണ്ടാനുള്ള ശേഷിയുള്ള പാരസൈറ്റാണ് ടോക്‌സോപ്ലാസ്‌മ ഗോണ്ടി.

ഇതിന്റെ ഈ ശേഷി രോഗബാധിതമായ തലച്ചോറിന്റെ കോശങ്ങളില്‍ മരുന്ന്‌ എത്തിക്കാനായി ഉപയോഗിക്കാന്‍ സാധിക്കുമോ എന്നാണ്‌ ഗവേഷകര്‍ പരിശോധിച്ചത്‌. നേച്ചര്‍ മൈക്രോബയോളജി ജേണലിലാണ്‌ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now