കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് മൊത്തമായി ഒ​ഴി​വാ​ക്കി​യാ​ൽ എ​ന്തു സം​ഭ​വി​ക്കും?

​ഏ​തു​ത​രം കാ​ർ​ബോ​ഹൈ​ഡ്രേ​റ്റാ​ണ് ക​ഴി​ക്കു​ന്ന​ത് എ​ന്ന​തും വ​ള​രെ പ്ര​ധാ​ന​മാ​ണ്

A lady eating fruits
Carbohydrateപ്രതീകാത്മക ചിത്രം
Last Updated :23 June 2025, 12:12 pm IST
Edited by :SREELAKSHMI P M

ഒരു മനുഷ്യന്റെ ശരീരത്തിനാവശ്യമായ ഊർജ്ജം ലഭിക്കുന്നത് കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ളി​ൽ ​നി​ന്നാ​ണ്. ത​ല​ച്ചോ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ അ​വ​യ​വ​ങ്ങ​ളു​ടെ​യും ഓ​രോ കോ​ശ​ത്തിന്‍റെയും പ്ര​വ​ർ​ത്ത​ന​ത്തി​നും ഇ​വ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ വി​ഘ​ടി​ച്ചു​ണ്ടാ​കു​ന്ന ഗ്ലൂ​കോ​സു​പ​യോ​ഗി​ച്ചാ​ണ് കോ​ശ​ങ്ങ​ൾ ഊർജ്ജ ത​ന്മാ​ത്ര​ക​ളാ​യ എ.​ടി.​പി (ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷൻ) ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. ബാ​ക്കി​വ​രു​ന്ന കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് ക​ര​ളി​ലും പേ​ശി​ക​ളി​ലും ഗ്ലൈ​ക്കോ​ജ​ൻ രൂ​പ​ത്തി​ൽ ഭാ​വി​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ശേ​ഖ​രി​ച്ചു​വെ​ക്കും. പൂ​ർ​ണ​മാ​യും കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ളെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള ഭ​ക്ഷ​ണ​രീ​തി സാ​ധ്യ​മ​ല്ല, ഏ​താ​ണ്ട് എ​ല്ലാ ഭ​ക്ഷ​ണ​ത്തി​ലും ഇ​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട് എ​ന്ന​തു​ത​ന്നെ കാ​ര​ണം.

എ​ന്നാ​ൽ, കാ​ർ​ബോ​ഹൈ​ഡ്രേ​റ്റി​ന്‍റെ അ​ള​വ് കു​റ​ഞ്ഞ ഭ​ക്ഷ​ണ രീ​തി പി​ന്തു​ട​ർ​ന്നാ​ൽ കോ​ശ​ങ്ങ​ൾ ശ​രീ​ര​ത്തി​ലെ കൊ​ഴു​പ്പി​ൽ​ നി​ന്ന് എ.​ടി.​പി ത​ന്മാ​ത്ര​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ തു​ട​ങ്ങും. കീ​റ്റോ​സി​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്രക്രിയയാണിത്. ത​ല​ച്ചോ​റി​ന്‍റെ പ്ര​ധാ​ന ഇ​ന്ധ​ന​മാ​ണ് ഗ്ലൂ​കോ​സ് . ഗ്ലൂ​കോ​സ് ല​ഭ്യ​ത കു​റ​യു​മ്പോ​ൾ പേ​ശി​ക​ളി​ൽ സം​ഭ​രി​ച്ചി​ട്ടു​ള്ള മാം​സ്യ​ത്തെ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കും. ഇ​ത് പേ​ശി​ക​ൾ ചു​രു​ങ്ങാ​ൻ കാ​ര​ണ​മാ​കും. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ നാ​രു​ക​ളു​ടെ അ​പ​ര്യാ​പ്തയ്ക്ക് കാരണമാകുന്നു.

ശരീരത്തിനാവശ്യമായ നാരുകളുടെ അപര്യാപ്തത കു​ട​ലി​ന്റെ ആ​രോ​ഗ്യ​ത്തെ​യും ദ​ഹ​ന​ത്തെ​യും ബാ​ധി​ക്കും. മ​ല​വി​സ​ർ​ജ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന നാ​രു​ക​ൾ ശ​രീ​ര​ത്തി​ലെ അ​വ​ശ്യ സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ ആ​ഹാ​രം​കൂ​ടി​യാ​ണ്. അ​തി​നാ​ൽ, ഇവ ആ​രോ​ഗ്യ​ത്തി​നും അ​ത്യാ​വ​ശ്യ​മാ​ണ്. കൊ​ള​സ്ട്രോ​ൾ, ഹൃ​ദ​യാ​രോ​ഗ്യം,എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും നാ​രു​ക​ൾ ആ​വ​ശ്യ​മാ​ണ്.

ഏ​തു​ത​രം കാ​ർ​ബോ​ഹൈ​ഡ്രേ​റ്റാ​ണ് നമ്മൾ ക​ഴി​ക്കു​ന്ന​ത് എ​ന്ന​തും വ​ള​രെ പ്ര​ധാ​ന​മാ​ണ്. പോ​ഷ​ക​ഘ​ട​ക​ങ്ങ​ൾ കു​റ​വു​ള്ള അ​ൾ​ട്രാ പ്രോ​സ​സ് ചെ​യ്ത കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ കു​റ​ഞ്ഞ അ​ള​വി​ൽ ക​ഴി​ക്കു​ന്ന​താ​ണ് എപ്പോഴും ന​ല്ല​ത്. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു പ​ക​രം, സ​ങ്കീ​ർ​ണ​മാ​യ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ, പ്രോ​ട്ടീ​ൻ (മാം​സ്യം), കൊ​ഴു​പ്പ് എ​ന്നി​വ​യ​ട​ങ്ങി​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉൾപ്പെട്ട സ​മീ​കൃ​താ​ഹാ​രം ക​ഴി​ക്കു​ക എ​ന്ന​താ​ണ് ഉ​ത്ത​മം. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ൽ ക​ഴി​ക്കു​ന്ന​ത് ചി​ല​ർ​ക്ക് അ​പ​സ്മാ​രം, പ്ര​മേ​ഹം എ​ന്നി​വ നി​യ​ന്ത്രി​ക്കാ​ൻ ഗു​ണം ചെ​യ്തേ​ക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now