
News Now
'എന്നെപ്പോലെ ഒരു കുലസ്ത്രീയാകുന്നതിലേക്ക് സ്വാഗതം'; ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന

ഇടുക്കി തൂവൽ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് പ്രവേശന വിലക്ക്; ജില്ലാ കളക്ടറുടെ ഉത്തരവ്
മുടി സ്വയം പറ്റെ വെട്ടി, ഒറ്റനോട്ടത്തില് തിരിച്ചറിയില്ല; 'ജയില് മേക്കോവറില്' സുഹൈല്

മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

രാത്രി വൈകി ഉറങ്ങുന്നവർക്ക് അസമയത്ത് ഒരു വിശപ്പുണ്ടാവുക സാധാരണമാണ്. അതിന് പിന്നിൽ കോർട്ടിസോൾ എന്ന ഹോർമാൺ ആണ്. ശരീരത്തെ ജാഗ്രതയോടെ വയ്ക്കുകയാണ് കോര്ട്ടിസോള് ഹോര്മോണിന്റെ പ്രധാന ഉദ്ദേശം. ഈ ഹോര്മോണ് മധുരവും കൊഴുപ്പും അധികമുള്ളതായ ഭക്ഷണത്തോടുള്ള ആസക്തിയുണ്ടാക്കും. ഇതാണ് പലരിലും വിശപ്പിന്റെ രൂപത്തില് എത്തുന്നത്.
ഈ വിശപ്പിന് പലപ്പോഴും നമ്മൾ കലോറി അധികമായി അടങ്ങിയ സ്നാക്സുകളും അനാരോഗ്യകരമായ ഭക്ഷണവും കഴിക്കുന്നതിലാണ് കലാശിക്കുക. ഇത് ശരീരഭാരം വർധിക്കാൻ കാരണമാക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ സ്നാക്സ് കഴിക്കുന്നതിന് പകരം ഒരു കപ്പ് ഗ്രീന് ടീ കുടിച്ചാല് മതിയെന്നാണ് ആരോഗ്യ വിദഗ്ധര് നിര്ദ്ദേശിക്കുന്നത്.
ഒരു കപ്പ് കാപ്പിയില് ഉള്ളതിന്റെ മൂന്നിലൊന്ന് കഫീന്ർ മാത്രമേ ഗ്രീന് ടീയില് ഉണ്ടാകൂ. ഗ്രീൻ ടീ പതിയെ സമയമെടുത്ത് കുടിക്കുന്നതിലൂടെ കഫീന് പതിയെ ശരീരത്തിലെത്തിച്ച് വിശപ്പിനെ നിയന്ത്രിക്കും. ഇത് കലോറി അകത്താക്കാതെ തന്നെ ഉണര്ന്നിരിക്കാൻ സഹായിക്കും.
WHAT TO READ NEXT

കോഫിയെ ഡബിൾ ഹെൽത്തി ആക്കാം, ഈ മൂന്ന് ചേരുവകൾ കൂടി ചേർക്കൂ
എന്നാല് ശരീരത്തില് അയണിന്റെ തോത് കുറവുള്ളവര് ഗ്രീന് ടീ കുടിക്കുമ്പോള് ശ്രദ്ധിക്കണം. അയണിന്റെ തോത് വീണ്ടും കുറയ്ക്കാന് ഗ്രീന് ടീ കാരണമാകാം. ഇത്തരക്കാര് ബിറ്റ് റൂട്ട്, മാതളനാരങ്ങ എന്നിവ നിത്യവും കഴിക്കേണ്ടതാണ്. ശുദ്ധമായ ഗ്രീന് ടീ തന്നെ കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
Summary
Cortisol hormone reason behind Late night cravings
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




