വെറും 10 മിനിറ്റ്, ഈസി ആയി തയ്യാറാക്കാം ഈന്തപ്പഴം അച്ചാർ

ബിരിയാണിക്കൊപ്പവും ചോറിനൊപ്പവും ഇവ നല്ല കോമ്പിനേഷനാണ്.

Dates pickle
Dates pickleMeta AI Image
Edited by :അഞ്ജു സി വിനോദ്‌
Last Updated :22 ഫെബ്രുവരി 2026, 12:37 pm IST

ചോറിനൊപ്പം തൊട്ടുകൂട്ടാൻ അൽപം അച്ചാർ ഉണ്ടെങ്കിൽ പിന്നെ രുചി ഒരുപടി മുകളിലായിരിക്കും. എരിവും പുളിയും കയറി നിൽക്കുന്ന അച്ചാറുകൾകൾ ഊണിന് ഒരു പ്രത്യേക സ്വാദ് തരും. മാങ്ങ, നാരങ്ങ, പാവയ്ക്ക്, കാരറ്റ്, വെളുത്തുള്ളി അങ്ങനെ തുടങ്ങി വെജിറ്റേറയിനും നോൺ-വെജിറ്റേറിയനുമായ നിരവധി അച്ചാർ വെറൈറ്റികളുണ്ട്.

എന്നാൽ അതിൽ നിന്നെല്ലാം അല്പം വ്യത്യസ്തനാണ് ഈന്തപ്പഴം അച്ചാർ. ബിരിയാണിക്കൊപ്പവും ചോറിനൊപ്പവും ഇവ നല്ല കോമ്പിനേഷനാണ്. 10 മിനിറ്റു കൊണ്ട് തയ്യാറാക്കാവുന്ന ഈന്തപ്പഴം അച്ചാറിൻ്റെ ഈസി റെസിപ്പി ഇതാ:

ചേരുവകൾ

  • എണ്ണ

  • കടുക്

  • ഉലുവ

  • വറ്റൽമുളക്

  • ഇഞ്ചി

  • വെളുത്തുള്ളി

  • പച്ചമുളക്

  • കറിവേപ്പില

  • മഞ്ഞൾപ്പൊടി

  • മുളകുപൊടി

  • ഈന്തപ്പഴം

  • പുളിയും

  • ശർക്കര

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ​ അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കി അര ടീസ്പൂൺ കടുക് ചേർത്ത് വറുക്കാം.

  • ഇതിലേയ്ക്ക് മൂന്ന് വറ്റൽമുളക്, ഒരു ടേബിൾസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് രണ്ടു ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക്, അൽപം കറിവേപ്പില എന്നിവ ചേർത്തു വഴറ്റാം.

  • കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒന്നര ടേബിൾസ്പൂൺ മുളകുപൊടിയും ചേർത്തിളക്കിയതിലേയ്ക്ക് കുരുകളഞ്ഞ ഈന്തപ്പഴം ചേർത്ത് നന്നായി ഇളക്കാം.

  • വെന്തു വരുമ്പോൾ ആവശ്യത്തിന് ഉപ്പും വാളംപുളി കുതിർത്തു വെച്ച വെള്ളവും, രണ്ട് ടേബിൾസ്പൂൺ ശർക്കരയും ചേർത്തിളക്കി വഴറ്റാം.

  • വെള്ളം വറ്റി കട്ടിയായി വരുമ്പോൾ അടുപ്പണച്ച് വൃത്തിയുള്ള ഒരു പാത്രത്തിലേയ്ക്കു മാറ്റാം.

ഇങ്ങനെ തയ്യാറാക്കുന്ന അച്ചാർ ഒരു ഗ്ലാസ് ജാറിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ദൂർഘനാൾ കേടുകൂടാതെയിരിക്കും.

News Now

Summary

Cooking tips: Dates pickle easy recipe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates