വെറും വയറ്റിൽ തൈര് കഴിക്കാമോ?

വയറിലെ ആസിഡ്, ദഹന എൻസൈമുകൾ, കുടലിന്റെ ചലനം എന്നിവ പകലില്‍ കൂടുതൽ ശക്തമായിരിക്കും.

Yoghurt and Curd
Yoghurt and CurdPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :27 സെപ്റ്റംബർ 2026, 3:40 pm IST

മിക്ക അടുക്കളയിലും സ്ഥിരമായി ഉണ്ടാകുന്ന ഒന്നാണ് തൈര്. ദഹനം മെച്ചപ്പെടുത്താനും ശരീരം തണുപ്പിക്കാനുമൊക്കെ തൈര് മികച്ചതാണ്. എന്നാൽ തോന്നും പോലെ തൈര് കഴിക്കാൻ പാടില്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ അഭിപ്രായം.

തൈര് കഴിക്കാൻ നല്ല സമയം?

ദഹനം, ഹോർമോണുകൾ, കുടലിന്റെ ആരോഗ്യം എന്നിവയെ ആശ്രയിച്ച് ശരീരത്തിൽ തൈര് എങ്ങനെ പെരുമാറുന്നു എന്നതിന് ഒരു രീതിയുണ്ട്. പകൽ സമയത്ത് ദഹനം കൂടുതൽ സജീവമാണ്. വയറിലെ ആസിഡ്, ദഹന എൻസൈമുകൾ, കുടലിന്റെ ചലനം എന്നിവ പകലില്‍ കൂടുതൽ ശക്തമായിരിക്കും. ഇത് തൈരിനെ എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുന്നു.

ദിവസത്തിന്റെ ആദ്യ പകുതിയിൽ ഇൻസുലിൻ സംവേദന ക്ഷമതയും ദഹന കാര്യക്ഷമതയും കൂടുതലാണ്. രാത്രി വൈകി കഴിക്കുന്നതിനേക്കാൾ രാവിലെയോ, ഉച്ചഭക്ഷണത്തിനൊപ്പമോ തൈര് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

വെറും വയറ്റിൽ കഴിക്കാമോ?

തൈര് വെറും വയറ്റിൽ കഴിക്കുന്നതിനേക്കാൾ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കുമ്പോൾ ആമാശയം ക്രമേണ ദഹനരസം പുറത്തുവിടുന്നു. ഇത് തൈരിലെ ഗുണകരമായ ബാക്ടീരിയകളെ കുടലിലേക്ക് എത്തിക്കുന്നു. ഒഴിഞ്ഞ വയറ്റിൽ ആസിഡിന്റെ അളവ് കൂടുതലായിരിക്കാം, ഇത് പ്രോബയോട്ടിക് അതിജീവനം കുറയ്ക്കുകയും ചില ആളുകളിൽ നേരിയ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

തൈര് എങ്ങനെ കഴിക്കണം?

ചോറ് അല്ലെങ്കിൽ ധാന്യങ്ങൾ, പയറും പച്ചക്കറികളും, ജീരകം, ഇഞ്ചി, കുരുമുളക് തുടങ്ങിയവയ്ക്കൊപ്പം തൈര് കഴിക്കാം. കട്ടിയുള്ള തൈരിനേക്കാള്‍ നേർപ്പിച്ച തൈര് പലപ്പോഴും ദഹിക്കാൻ എളുപ്പമാണ്. വെള്ളം ചേര്‍ത്ത് മോരിന്റെ രൂപത്തില്‍ കഴിക്കുമ്പോള്‍ വയറിന് വളരെ നല്ലതാണ്. ചൂടുള്ള കാലാവസ്ഥയിൽ മോര് കൂടിക്കുന്നത് ശരീരത്തിന് നല്ലതാണ്.

ലാക്ടോസ് അസഹിഷ്ണുതയുള്ള ആളുകൾക്ക്, നന്നായി പുളിപ്പിച്ച വീട്ടിൽ ഉണ്ടാക്കുന്ന തൈര് എളുപ്പത്തില്‍ ദഹിക്കാൻ സഹായിക്കുന്നു. കാരണം പുളിപ്പിക്കുമ്പോള്‍ ലാക്ടോസിന്റെ അളവ് കുറയുന്നു. പ്രോട്ടീൻ കൂടുതലുള്ള ഗ്രീക്ക് തൈര്, ഭക്ഷണത്തിന്റെ ഭാഗമായി കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തും. ദഹനത്തെ മെച്ചപ്പെടുത്തുന്ന വെള്ളരിക്ക, ചുക്ക്, കറിവേപ്പില എന്നിവ തൈരില്‍ ചേര്‍ത്തു കഴിക്കുന്നത് മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കും.

തൈര് സ്ത്രീകളിലെ കുടലിന്റെ ആരോഗ്യം, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവ മെച്ചപ്പെടുത്തുന്നു. ഈസ്ട്രജന്‍ ഉത്പാദനം ശരിയായ രീതിയിലാക്കാനും സഹായിക്കും.

News Now

Summary

Do have perfect time for having curd

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates