
ഓറഞ്ച് ജ്യൂസും നാരങ്ങാവെള്ളവും ഒഴിവാക്കാം, നോമ്പുതുറയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്
രോഗി ഉപയോഗിക്കുന്ന ഗുളികയുടെയും ഇൻസുലിന്റെയും അളവ് വ്രതകാലത്ത് കുറയ്ക്കുകയോ മാറ്റം വരുത്തുകയോ വേണ്ടിവരും.

വിശുദ്ധിയുടെ വ്രതാചരണകാലമാണ് റംസാൻ. പകൽ മുഴുവൻ നോമ്പെടുത്ത ശേഷം വൈകുന്നേരം നോമ്പു തുറക്കുന്നതിന് കൃത്യമായ രീതിയുണ്ട്. വയറിന്റെ മൂന്നിലൊരുഭാഗം ഭക്ഷണവും മൂന്നിലൊരു ഭാഗം വെള്ളവും കഴിക്കാനാണു പ്രവാചക നിർദേശം. ബാക്കി മൂന്നിലൊരു ഭാഗം ഒഴിച്ചിടണം. ആദ്യം വെള്ളം ശേഷം ഈന്തപ്പഴം കഴിച്ചുകൊണ്ടാണ് പലയിടത്തും നോമ്പുതുറക്കുന്ന രീതി. ഇത് അന്നനാളത്തെ ഉണർത്തി, വയറിലെ പ്രക്രിയകൾ സാധാരണ നിലയിലേക്ക് എത്തിക്കും. ഇതിന് ശേഷം അൽപ സമയത്തെ ഇടവേളയെടുത്തിട്ടു വേണം മറ്റ് ഭക്ഷണങ്ങൾ.
നോമ്പുകാലത്ത് വ്രതം അനുഷ്ഠിക്കുന്ന പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാം. കൂടാതെ കഠിനമായ നിർജ്ജലീകരണത്തിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നോമ്പുകാലത്ത് പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
നോമ്പെടുക്കുന്നതിന് മുൻ ഡോക്ടറെ കാണാം
വ്രതമെടുക്കുന്നതിന് മൂന്നാഴ്ച മുൻപ് തന്നെ പ്രമേഹ രോഗികൾ ഡോക്ടറുമായി ചർച്ച നടത്തി കൃത്യമായ മാർഗനിർദ്ദേശങ്ങൾ തേടണം. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ഘട്ടം. എന്നാൽ പലപ്പോഴും ആളുകൾ ഇക്കാര്യം ചെയ്യാറില്ല. ഇത് ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കാം.
കാരണം, രോഗി ഉപയോഗിക്കുന്ന ഗുളികയുടെയും ഇൻസുലിന്റെയും അളവ് വ്രതകാലത്ത് കുറയ്ക്കുകയോ മാറ്റം വരുത്തുകയോ വേണ്ടിവരും. ഇത് ഒരു ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം.
പ്രമേഹരോഗികൾ നോമ്പുകാലത്ത് അത്താഴം കഴിക്കുമ്പോൾ
നോമ്പുകാലത്തെ ഇടയത്താഴത്തിനും നോമ്പുതുറയ്ക്കും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ഭക്ഷണക്രമം കൃത്യമായി പാലിക്കുന്നുണ്ടെങ്കിൽ വിഭവങ്ങൾ മാറ്റേണ്ടതില്ല.
ഇടയത്താഴത്തിന് അന്നജം നിറഞ്ഞ കാർബോഹൈഡ്രേറ്റുകൾ കഴിക്കണം. ചപ്പാത്തി, ബ്രെഡ് എന്നിവയാണ് ഉത്തമം. പരിപ്പ്, പയർ വിഭവങ്ങൾ, വെജിറ്റബിൾ കുറുമ തുടങ്ങിയവയും നല്ലതാണ്. പ്രോട്ടീൻ ആവശ്യമാണെങ്കിലും ബീഫ് ഒഴിവാക്കുന്നതാണ് നല്ലത്.
ഇടയത്താഴം കഴിവതും സൂര്യോദയത്തിനോട് അടുത്ത സമയത്തു കഴിക്കുന്നതാണ് നല്ലത്. വെള്ളച്ചോറ് ഒഴിവാക്കണം. കുത്തരിച്ചോറാണ് നല്ലത്.
പഴച്ചാറുകളെക്കാൾ നല്ലത് പച്ചക്കറി ജ്യൂസാണ്. ഇഫ്താറിനു സാധാരണ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. ഇഫ്താറിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുമെന്ന് ഓർക്കുക. മധുരം കഴിച്ചാൽ പ്രത്യേകിച്ചും.
നോമ്പു തുറക്കുന്നത് അമിത ഭക്ഷണത്തോടെയാവരുത്, രക്തത്തിലെ പഞ്ചസാര വളരെ കൂടാൻ അത് ഇടയാക്കും.
വ്രതമില്ലാത്ത സമയത്തെ ഭക്ഷണം രണ്ടോ മൂന്നോ ചെറിയ ഗഡുക്കളാക്കണം. പ്രമേഹം നിയന്ത്രിക്കാൻ അതു സഹായിക്കും.
WHAT TO READ NEXT

വെറും വയറ്റിൽ നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കഴിക്കാറുണ്ടോ?
നോമ്പുകാലത്തും വെള്ളം മുഖ്യം
വ്രതമില്ലാത്ത സമയത്ത് ധാരാളം വെള്ളം കുടിക്കണം. വ്രത സമയത്ത് ശരീരത്ത് ആവശ്യത്തിനു ജലാംശമുണ്ടാകാൻ അതു സഹായിക്കും.
നോമ്പുതുറക്കുന്ന സമയത്ത് നാരങ്ങാവെള്ളം, ഓറഞ്ച് ജ്യൂസ് തുടങ്ങി പുളിരസമുള്ള പഴച്ചാറുകൾ കുടിക്കരുത്.
നോമ്പു തുറക്കുമ്പോൾ കഴിക്കുന്ന ഈന്തപ്പഴത്തിന്റെയും കാരയ്ക്കയുടെയും മറ്റും അളവ് കുറയ്ക്കണം. ഭക്ഷണം സാവകാശം കഴിക്കണം. ദഹനക്കേട് ഒഴിവാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ സാധാരണയാക്കാനും ഇതു സഹായിക്കും.
WHAT TO READ NEXT

പ്രമേഹ രോഗിയാണോ? ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ടവ എന്തൊക്കെ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രക്തം ഇടയ്ക്കിടെ പരിശോധിക്കണം. പഞ്ചസാരയുടെ അളവ് 70 മില്ലിഗ്രാമിൽ താഴാതെയും 250ൽ കൂടാതെയും നോക്കണം. ടൈപ്പ് 1 പ്രമേഹമുള്ളവർക്കാണ് ടൈപ്പ് 2 വിഭാഗത്തെക്കാൾ കൂടുതൽ അപകട സാധ്യതയെന്ന് ഓർക്കേണ്ടത് വളരെ പ്രധാനം.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
How Diabetic patients should take ramadan fasting
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

