പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

ചീസിൽ സ്വാഭാവികമായും കാർബോഹൈഡ്രേറ്റ് കുറവും പ്രോട്ടീൻ സമ്പുഷ്ടവുമാണ്.

Cheese for diabetes
Cheese for diabetesSource by : Pinterest
Last Updated :7 October 2026, 4:55 pm IST

പ്രമേഹരോ​ഗികൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് അവരുടെ ഭക്ഷണക്രമമാണ്. ആരോ​ഗ്യകരമായ ഡയറ്റ് രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിൽ നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹരോ​ഗികൾ പൊതുവെ ചീസ് ഒഴിവാക്കണമെന്ന് പറയാറുണ്ട്, എന്നാൽ മിതമായ അളവിൽ ചീസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ലെന്ന് ആർക്കൈവ്സ് ഓഫ് മെഡിക്കൽ സയൻസിൽ നടത്തിയ ഒരു ​ഗവേഷണം വിശദീകരിക്കുന്നു.

ചീസിൽ സ്വാഭാവികമായും കാർബോഹൈഡ്രേറ്റ് കുറവും പ്രോട്ടീൻ സമ്പുഷ്ടവുമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നതിനുള്ള ശക്തമായ സംയോജനമാണിതെന്ന് വിദ​ഗ്ധർ പറയുന്നു. പ്രമേഹമുള്ളവർ പാർട്ട്-സ്കിം മൊസറെല്ല ചീസ് കഴിക്കുന്നതാണ് നല്ലത്. ഇതിൽ കാർബോഹൈഡ്രേറ്റ് കുറവും പ്രോട്ടീൻ കൂടുതലുമാണ്, മാത്രമല്ല ഫുൾ-ഫാറ്റ് ചീസുകളെ അപേക്ഷിച്ച് പൂരിത കൊഴുപ്പ് ഇതിൽ കുറവാണ്.

പ്രോട്ടീനും കൊഴുപ്പും ദഹനത്തെ മന്ദഗതിയിലാക്കുന്നു, അതായത് ചീസ് കാർബോഹൈഡ്രേറ്റുകളുമായി ചേരുമ്പോൾ, ഗ്ലൂക്കോസ് പതിയെ രക്തപ്രവാഹത്തിൽ പ്രവേശിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ കുതിച്ചുചാട്ടത്തിന് കാരണമാകുന്നില്ല. മിതമായ അളവിൽ ചീസ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നാണ് പഠനം പറയുന്നു.

News Now

Summary

Is Cheese Safe for People With Diabetes? What You Need to Know

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates