കുളിക്കുമ്പോൾ ഈ മൂന്ന് ശരീരഭാഗങ്ങൾ വൃത്തിയാക്കാൻ വിട്ടുപോകരുത്

എത്ര സമയമെടുത്ത് വൃത്തിയായി കുളിച്ചാലും ഈ മൂന്ന് സ്ഥലങ്ങളും കഴുകാൻ വിട്ടുപോകുന്നത് പതിവാണ്.

Shower
ShowerPexels
Edited by :അഞ്ജു സി വിനോദ്‌
Last Updated :17 ഒക്ടോബർ 2025, 5:51 pm IST

കുളിയുടെ മഹത്വത്തെ കുറിച്ച് മലയാളികളോട് ആരും പറഞ്ഞു മനസിലാക്കേണ്ടതില്ല. എന്നാൽ കുളിക്കുകയാണെന്ന് പറഞ്ഞ് കാക്കക്കുളി ചെയ്യുന്നവരുമുണ്ട്. വെറുതെ വെള്ളം ഒഴിച്ച് സോപ്പ് തേച്ച് മിനിറ്റുകൾക്കൊണ്ട് കുളിച്ചിറങ്ങുന്നതിനെ നാടൻ ഭാഷയിൽ പറയുന്നതാണ് 'കാക്കക്കുളി'. എന്നാൽ കുളിക്കുമ്പോൾ നിർബന്ധമായും വൃത്തിയാക്കേണ്ട മൂന്ന് ശരീര ഭാ​ഗങ്ങളുണ്ട്.

ചെവി മടക്കിന്റെ പുറകു ഭാഗം, കാൽ വിരലുകൾ, പൊക്കിള്‍ എന്നിവയാണ് ആ മൂന്ന് ഭാ​ഗങ്ങൾ. എത്ര സമയമെടുത്ത് വൃത്തിയായി കുളിച്ചാലും ഈ മൂന്ന് സ്ഥലങ്ങളും കഴുകാൻ വിട്ടുപോകുന്നത് പതിവാണ്. എന്നാൽ കുളിക്കുമ്പോൾ ഈ മൂന്ന് സ്ഥലങ്ങൾ കഴുകാൻ മറന്നാൽ അത് നമ്മുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കുമെന്നാണ് അമേരിക്കയിലെ ജോർജ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നത്.

ശുചിത്വവും ആരോഗ്യവും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണ്. ശുചിത്വം കുറഞ്ഞാൽ ആരോഗ്യത്തെയും അത് ബാധിക്കും. കുളിക്കുമ്പോൾ ചെവിയുടെ പുറവും കാൽ വിരലുകളും പൊക്കിളും കഴുകുന്നത് ഒഴിവാക്കിയാൽ അവിടെ അഴുക്ക് അടിഞ്ഞിരിക്കാനും അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്.

മറ്റ് ശരീരഭാഗങ്ങളെ അപേക്ഷിച്ച് ഈർപ്പവും എണ്ണമയവും കൂടുതലും ഇവിടങ്ങളിൽ തങ്ങിനിൽക്കും. ഈ ഭാ​ഗങ്ങൾ നന്നായി വൃത്തിയാക്കിയില്ലെങ്കിൽ സൂഷ്മാണുക്കൾ ഉണ്ടാവാനും ഇത് എക്‌സിമ അല്ലെങ്കിൽ മുഖക്കുരു പോലുള്ള ചർമ്മ രോഗങ്ങളിലേക്കും നയിക്കും.

News Now

Summary

Shower Tips: three dirtiest body parts you are forgetting to wash in the shower

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates