'ഒരുപാട് ചിരിച്ചാൽ, പിന്നീട് കരയേണ്ടിവരും'; വികാരങ്ങളെ അടിച്ചമർത്തുന്നത് ജീവിതനിലവാരം കുറയ്ക്കും

യുക്തിക്ക് വിപരീതമാണ് പലപ്പോഴും നമ്മുടെ ഉള്ളിലെ വികാരങ്ങൾ.

psychology tips
EmotionsMeta AI Image
Edited by :അഞ്ജു സി വിനോദ്‌
Last Updated :17 ഒക്ടോബർ 2025, 5:04 pm IST

വികാരങ്ങളെ ഉള്ളിൽ ഒളിപ്പുച്ചുകൊണ്ട് നടക്കുന്നത് ആരോ​ഗ്യകരമായ ഒരു ശീലമല്ല. നമ്മുടെ വ്യക്തിത്വം പ്രകടിപ്പിക്കുന്നതിൽ അവിഭാജ്യ ഘടകമാണ് വികാരങ്ങൾ. അവയെ ഇത്തരത്തില്‍ അടിച്ചമര്‍ത്തുന്നത് ജീവിത സംതൃപ്തി കുറച്ചേക്കാം. എന്നാൽ ചില സാമൂഹിക കാരണങ്ങളാൽ ഉള്ളിൽ പുകഞ്ഞു വരുന്ന വികാരങ്ങളെ നമുക്ക് നിയന്ത്രിക്കേണ്ടി വന്നേക്കാം.

എന്നാൽ പോസിറ്റീവ് വികാരങ്ങളുടെ ബാഹ്യപ്രകടനങ്ങളെ അടിച്ചമർത്തുന്നത് മൊത്തത്തിലുള്ള ക്ഷേമത്തെയും ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും ബാധിക്കുമെന്ന് സമീപകാലത്ത് അഫക്ടീവ് സയൻസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. യുക്തിക്ക് വിപരീതമാണ് പലപ്പോഴും നമ്മുടെ ഉള്ളിലെ വികാരങ്ങൾ. വ്യക്തികളുടെ ദുബലതകൾ ഇത്തരത്തിൽ ക്രമരഹിതമായി പുറത്തു വരുന്ന വികാരങ്ങൾ തുറന്നു കാണിക്കും. അതുകൊണ്ട് തന്നെ വികാരങ്ങളെ മറച്ചുപിടിക്കുക എന്നത് സ്വഭാവികമാണ്.

'ഒരുപാട് ചിരിച്ചാൽ ഒടുവിൽ കരയേണ്ടി വരും' എന്ന് കുട്ടിക്കാലം മുതല്‍ കേട്ടിട്ടില്ലേ? ഇത് സന്തോഷവും പോസിറ്റീവുമായ വികാരങ്ങളെ അടിച്ചമര്‍ത്താന്‍ പലരെയും നിര്‍ബന്ധിതരാക്കുന്നുണ്ട്. പോസിറ്റീവ് ആയ വികാരങ്ങൾ മറച്ചുപിടിക്കുന്നത് സ്വയം സത്യസന്ധത പുലർത്തുന്നതിൽ നിന്ന് അകറ്റിനിര്‍ത്തുകയും ഇത് മൊത്തത്തിലുള്ള ക്ഷേമത്തെ ബാധിക്കുകയും ചെയ്യുന്നു.

വികാരങ്ങളുടെ അടിച്ചമര്‍ത്തല്‍ സംബന്ധിച്ച് യുഎസ്സിലും ആളുകൾ പോസിറ്റീവ് ആയ വികാരങ്ങൾ അടിച്ചമർത്തുമ്പോൾ അത് അവരുടെ ക്ഷേമത്തെ കൂടുതൽ ബാധിക്കുന്നതായി കണ്ടെത്തിയെന്ന് പഠനത്തില്‍ പറയുന്നു. ഇത് ആത്മാഭിമാനം, ആത്മവിശ്വാസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പോസിറ്റീവ് വികാരങ്ങളെ അടിച്ചമർത്തുന്നത് ജീവിത സംതൃപ്തി കുറയ്ക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

News Now

Summary

Suppressing emotions may reduce happiness in life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates