'ഫെയ്സ് യോ​ഗയെങ്കിലും ചെയ്തു കൂടേ'; പാരീസ് ഫാഷൻ വീക്കിന് പിന്നാലെ ഐശ്വര്യ റായ്ക്കെതിരെ ബോഡി ഷെയിമിങ്

പതിവുശൈലിയിലുള്ള നമസ്തേയും ചുംബനവും നൽകിയാണ് ഐശ്വര്യ റാംപിലെത്തിയത്.

Aishwarya Rai
Aishwarya Raiഎക്സ്
Edited by :Hima Prakash
Last Updated :1 ഒക്ടോബർ 2026, 3:09 pm IST

പാരീസ് ഫാഷൻ വീക്കിൽ ഇത്തവണയും ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവർന്ന് നടി ഐശ്വര്യ റായ്. എന്നാൽ ഐശ്വര്യയ്ക്കെതിരെ കടുത്ത ബോഡി ഷെയിമിങും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഫാഷൻ ഷോയിലെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നതിന് പിന്നാലെയാണ് ഐശ്വര്യയുടെ ശരീരഭാരത്തെയും സ്റ്റൈലിങ്ങിനെയും മേക്കപ്പിനെയും ലക്ഷ്യമിട്ട് മോശം കമന്റുകൾ ഉയർന്നത്.

സിറിയൻ ആഢംബര ബ്രാൻഡായ യാര ഷൂമേക്കർ ഡിസൈൻ ചെയ്ത കറുത്ത കോർസെറ്റ് വെൽവെറ്റ് ഗൗൺ അണിഞ്ഞാണ് ഐശ്വര്യ റാംപിലെത്തിയത്. ബർഗണ്ടി നിറത്തിൽ കളർ ചെയ്ത മുടി വിടർത്തിയിട്ട് ഡയമണ്ട് ടിയാരയും അണിഞ്ഞെത്തിയ ഐശ്വര്യയുടെ ക്യാറ്റ് വാക്ക് ചർച്ചയായിരുന്നു. പതിവുശൈലിയിലുള്ള നമസ്തേയും ചുംബനവും നൽകിയാണ് ഐശ്വര്യ റാംപിലെത്തിയത്.

ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇന്ത്യൻ ഫാഷൻ സ്റ്റൈലിസ്റ്റ് മോഹിത് റായിയുടെ മേൽനോട്ടത്തിലാണ് പാരീസ് ഫാഷൻ വീക്കിനായുള്ള ഐശ്വര്യയുടെ ഈ റോയൽ ഓൾ ബ്ലാക്ക് ലുക്ക് തയ്യാറാക്കിയത്. എന്നാൽ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഒരു വിഭാഗം ഉയർത്തുന്നത്.

ഐശ്വര്യ തന്റെ സൗന്ദര്യം നിലനിർത്താനോ ശരീരഭാരം നിയന്ത്രിക്കാനോ യാതൊരു ശ്രമങ്ങളും നടത്തുന്നില്ല എന്നായിരുന്നു പ്രധാന വിമർശനം. മുഖഭംഗി നിലനിർത്താൻ ഫെയ്സ് യോഗയെങ്കിലും ചെയ്തു കൂടെയെന്നും അധിക്ഷേപ കമന്റുകളുണ്ട്. നടി ശില്പ ഷെട്ടിയെ കണ്ടുപഠിക്കണമെന്നും വിമർശകർ പറയുന്നു.

ഐശ്വര്യ സ്റ്റൈലിസ്റ്റിനെ മാറ്റണമെന്നും മുൻ വർഷങ്ങളിലെ ഫാഷൻ വീക്കിന്റേതിന് സമാനമായാണ് ഇത്തവണയും സ്റ്റൈൽ ചെയ്തിരിക്കുന്നത് എന്നും വിമർശനമുണ്ട്. ഇത്തരം കവർ അപ് ഗൗണുകൾ ശരീരഭാരം മറയ്ക്കാനാണ് ഐശ്വര്യ തിരഞ്ഞെടുക്കുന്നതെന്നും അവർ ആരോപിക്കുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാൽ ഈ നെഗറ്റീവ് കമന്റുകൾക്കെതിരെയും ബോഡി ഷെയിമിങ്ങിനെതിരെയും വലിയൊരു വിഭാഗം രംഗത്തെത്തി. ഐശ്വര്യ റായ് 50 വയസ് കഴിഞ്ഞ സ്ത്രീയാണെന്നും പ്രായം ശരീരത്തെ ബാധിക്കുമെന്നും അവർ പറയുന്നു.

News Now

Summary

Aishwarya Rai faces body shaming on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates