നനഞ്ഞ മുടിയുമായി മണിക്കൂറുകളോളം ഇരിക്കാറുണ്ടോ? മുടികൊഴിച്ചിൽ മുതൽ താരൻ വരെ
മുടി നനയുമ്പോൾ അതിന്റെ ഘടനയിൽ മാറ്റമുണ്ടാകുകയും മുടി കൂടുതൽ ഇലാസ്റ്റിക്കാവുകയും ചെയ്യുന്നു.

കുളികഴിഞ്ഞ് മുടി സ്വാഭാവികമായി ഉണങ്ങുന്നതാണ് ആരോഗ്യകരം, എന്ന് കരുതി മണിക്കൂറുകളോളം മുടി നനഞ്ഞ നിലയിൽ തുടരുന്ന ശീലമുണ്ടോ? എന്നാൽ ഈ ശീലം മുടി കൊഴിച്ചിലിന് കാരണമാകാമെന്ന് വിദഗ്ധർ പറയുന്നു. മുടികൊഴിച്ചിലിന് പിന്നിൽ പാരമ്പര്യം തൊട്ട് ഭക്ഷണം വരെ നിരവധി ഘടകങ്ങൾ ഉണ്ടെങ്കിലും നനഞ്ഞിരിക്കുമ്പോൾ മുടി ദുർബലമായിരിക്കും.
WHAT TO READ NEXT

ശനിയാഴ്ച വീടു ക്ലീൻ ചെയ്യാൻ പ്ലാൻ ഉണ്ടോ? ഈ 7 അബദ്ധങ്ങൾ ഒഴിവാക്കാം
മുടി നനയുമ്പോൾ അതിന്റെ ഘടനയിൽ മാറ്റമുണ്ടാകുകയും മുടി കൂടുതൽ ഇലാസ്റ്റിക്കാവുകയും ചെയ്യുന്നു. ഈ സമയത്ത് ശക്തമായി വലിക്കുകയോ ചീകുകയോ ചെയ്താൽ മുടി പൊട്ടി പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ കുളിച്ചിറങ്ങിയ ഉടൻ മുടി ടവൽ ഉപയോഗിച്ച് ശക്തമായി ഉരയ്ക്കുന്നതും നനഞ്ഞ മുടി വലിച്ചുകെട്ടുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.
WHAT TO READ NEXT

ആപ്പിൾ ജ്യൂസ് കുടിച്ചാൽ പല്ലു കേടാകുമോ? പിന്നിലെ കാരണം
മാത്രമല്ല, സ്കാൽപ്പിൽ ദീർഘനേരം ഈർപ്പം നീണ്ടുനിൽക്കുന്നത് ചിലരിൽ അസ്വസ്ഥതയും ചൊറിച്ചിലും ഉണ്ടാക്കാം. താരൻ പോലുള്ള പ്രശ്നങ്ങളുള്ളവർക്ക് തലയോട്ടിയിലെ ഈർപ്പം അവസ്ഥ കൂടുതൽ അസ്വസ്ഥമാക്കാനും സാധ്യതയുണ്ട്. നനഞ്ഞ മുടിയുമായി ഉറങ്ങുന്നതും നല്ല ശീലമല്ല. തലയിണയുമായുള്ള തുടർച്ചയായ ഉരയുമ്പോൾ നനഞ്ഞ മുടി പൊട്ടാനുള്ള സാധ്യത വർധിപ്പിക്കും. കൂടാതെ മുടി ഉണങ്ങാൻ കൂടുതൽ സമയമെടുക്കുന്നതിനാൽ സ്കാൽപ്പിൽ ഈർപ്പം ദീർഘനേരം നിലനിൽക്കും.
മുടി കഴുകിയ ശേഷം ചെയ്യേണ്ടത്
മുടി ശക്തമായി ടവൽ ഉപയോഗിച്ച് ഉരയ്ക്കരുത്.
മൃദുവായ ടവൽ ഉപയോഗിച്ച് വെള്ളം പതുക്കെ ഒപ്പിയെടുക്കുക.
മുടി പൂർണമായി നനഞ്ഞിരിക്കുമ്പോൾ ശക്തമായി ചീകരുത്.
മുടി കെട്ടുന്നതിന് മുമ്പ് കഴിയുന്നത്ര ഉണങ്ങാൻ അനുവദിക്കുക.
ഹെയർ ഡ്രയർ ഉപയോഗിക്കുന്നെങ്കിൽ വളരെ ഉയർന്ന ചൂട് ഒഴിവാക്കുക.
മുടി നനഞ്ഞിരിക്കുമ്പോൾ ഉറങ്ങുന്നത് ഒഴിവാക്കുക.
WHAT TO READ NEXT

രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ അഞ്ച് ഭക്ഷണങ്ങൾ
WHAT TO READ NEXT

എന്താണ് ഇത്ര മറവി? 'ബ്രെയിൻ ഫോഗ്' ഉണ്ടാക്കുന്ന ദൈനംദിന ശീലങ്ങൾ
News Now
'എങ്ങും തലൈവര്‍ മയം'; ആദ്യ ദിനം കേരള പ്രീസെയില്‍ 4 കോടിയിലേക്ക്; 'ജയിലര്‍ 2' ന് മാരത്തോണ്‍ ഷോകളുമായി തീയേറ്ററുകള്‍
സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും

നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ രൂപകല്‍പ്പന; ആര്‍ക്കിടെക്റ്റ് എന്‍ എം സലീം അന്തരിച്ചു

ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ
Summary
Does Keeping Your Hair Wet for Hours Cause Hair Loss? Know the Truth
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



