സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ? ഉപയോഗിക്കുന്നതിന് മുൻപ് അറിയാം
മുടിയുടെ ഘടനയിൽ പ്രധാനപ്പെട്ട പ്രോട്ടീനാണ് കെരാറ്റിൻ, അതിൽ സൾഫർ അടങ്ങിയ അമിനോ ആസിഡുകൾ ഉണ്ട്.

മുടികൊഴിച്ചിലിനും മുടി വളരുന്നതിനും വീട്ടിൽ പല പൊടിക്കൈകളും പ്രയോഗിക്കുന്നവരാണ് മിക്കവാറും ആളുകൾ. അതിലൊന്നാണ് സവാള സവാള ചതച്ച് അതിന്റെ നീര് സ്കാൽപ്പിൽ പുരട്ടിയാൽ, അതിൽ അടങ്ങിയിരിക്കുന്ന ചില സൾഫർ സംയുക്തങ്ങളും ആന്റിഓക്സിഡന്റ് ഘടകങ്ങളും മുടിയുടെയും സ്കാൽപ്പിന്റെയും ആരോഗ്യം മികച്ചതാക്കുമെന്നാണ് പ്രചാരം. എന്നാൽ ഇതിന് മതിയായ ശാസ്ത്രീയ തെളിവുകളില്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
പോഷകക്കുറവു മുതൽ തൈറോയ്ഡ് പ്രശ്നങ്ങൾ, പാരമ്പര്യം, മാനസിക സമ്മർദം തുടങ്ങിയ പല കാരണങ്ങൾ നിങ്ങളുടെ മുടി കൊഴിച്ചിലിന് പിന്നിലുണ്ടാകാം. അത് കണ്ടെത്തുകയാണ് പ്രധാനം. സവാളയിൽ വിവിധ സൾഫർ അടങ്ങിയ സംയുക്തങ്ങളും ആന്റിഓക്സിഡന്റ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. മുടിയുടെ ഘടനയിൽ പ്രധാനപ്പെട്ട പ്രോട്ടീനാണ് കെരാറ്റിൻ, അതിൽ സൾഫർ അടങ്ങിയ അമിനോ ആസിഡുകൾ ഉണ്ട്. ഇതിന്റെ പേരിലാണ് സവാള മുടിക്ക് ഗുണകരമാണെന്ന് പലരും പറയുന്നത്.
എന്നാൽ സവാള കഴിക്കുന്നതും തലയിൽ പുരട്ടുന്നതും ഒരേ പോലെയല്ല. സവാള കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാകാം. പക്ഷേ മുടികൊഴിച്ചിൽ മാറാൻ സവാള നീര് നേരിട്ട് തലയോട്ടിയിൽ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് പറയാനാകില്ല. മാത്രമല്ല, വളരെ സെൻസിറ്റീവ് ആയ സ്കാൽപ്പ് ഉള്ളവരിൽ സവാള നീര് നേരിട്ടു പുരട്ടുന്നത് ചൊറിച്ചിൽ, പുകച്ചിൽ, ചുവപ്പ്, ഇറിറ്റേഷൻ എന്നിവ ഉണ്ടാക്കാം. സ്കാൽപ്പിൽ ഇതിനകം മുറിവ്, അണുബാധ, കടുത്ത താരൻ, എക്സിമ തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കിൽ സവാള നീര് പുരട്ടുന്നത് ഒഴിവാക്കണം.
ദിവസവും കുറച്ച് മുടി കൊഴിയുന്നത് സാധാരണമാണ്. അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി പ്രകാരം ദിവസത്തിൽ ഏകദേശം 50 മുതൽ 100 വരെ മുടിയിഴകൾ കൊഴിയുന്നത് സാധാരണമായേക്കാം. എന്നാൽ മുടി കനം കുറയുക, നെറ്റി കയറുക, കഷണ്ടി രൂപപ്പെടുക തുടങ്ങിയവ മുടികൊഴിച്ചിലിന്റെ ലക്ഷണങ്ങളാകാം.
മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്താതെ പൊടിക്കൈകൾ മാത്രം പരീക്ഷിക്കുന്നത് ഫലം വൈകിപ്പിക്കാം. പാരമ്പര്യ മുടികൊഴിച്ചിൽ, തൈറോയ്ഡ് പ്രശ്നങ്ങൾ, ഇരുമ്പ് അല്ലെങ്കിൽ മറ്റ് പോഷകങ്ങളുടെ കുറവ്, അലോപ്പീഷ്യ ഏരിയാറ്റ, സ്കാൽപ്പിലെ അണുബാധ തുടങ്ങിയവയ്ക്ക് വ്യത്യസ്ത ചികിത്സകൾ ആവശ്യമായി വരാം.
മുടിയുടെ ആരോഗ്യത്തിന് ഭക്ഷണക്രമം പ്രധാനം
മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്ന തരത്തിലുള്ള സമീകൃത ഭക്ഷണം പ്രധാനമാണ്. പ്രത്യേകിച്ച് പ്രോട്ടീൻ, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ കുറവ് ചിലരിൽ മുടികൊഴിച്ചിലിന് കാരണമാകാം. എന്നാൽ രക്തപരിശോധനയിൽ കുറവ് കണ്ടെത്താതെ ഉയർന്ന അളവിൽ സപ്ലിമെന്റുകൾ കഴിക്കുന്നത് ഗുണകരമാകണമെന്നില്ല, ചില പോഷകങ്ങൾ അധികമാകുന്നതും പ്രശ്നമാകാം. അതുകൊണ്ട് മുടിയുടെ ആരോഗ്യത്തിനായി സവാളയെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ല ഭക്ഷണശീലത്തിന്റെ ഭാഗമാകാം.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Does onion juice help hair growth
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






