
മുട്ടയോ പനീറോ? എളുപ്പത്തിൽ പ്രോട്ടീൻ കിട്ടാൻ എന്ത് കഴിക്കണം?
പൊണ്ണത്തടി നിയന്ത്രിക്കുന്നതിനും പേളികളുടെ ആരോഗ്യത്തിനും വേണം പ്രോട്ടീന്‍.

ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട ഒരു മാക്രോ ന്യൂട്രിയന്റ് ആണ് പ്രോട്ടീൻ. ശരീരഘടന നിലനിർത്തുന്നതിലും എൻസൈമാറ്റിക് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും വിവിധ ശാരീരിക പ്രക്രിയകളെ നിയന്ത്രിക്കുന്നതിലും പ്രോട്ടീന്‍ നിർണായകമാണ്.
പൊണ്ണത്തടി നിയന്ത്രിക്കുന്നതിനും പേളികളുടെ ആരോഗ്യത്തിനും വേണം പ്രോട്ടീന്‍. പ്രോട്ടീന്‍ നിര്‍മിക്കാനാവശ്യമായ അമിനോ ആസിഡുകള്‍ ശരീരത്തിന് സ്വന്തമായി നിര്‍മിക്കാന്‍ കഴിയില്ലെന്നതിനാൽ ഇത് ഭക്ഷണത്തിലൂടെ മാത്രമേ ശരീരത്തിന് ലഭിക്കൂ.
മുട്ടയും പനീറും
പ്രോട്ടീൻ അടങ്ങിയ മികച്ച രണ്ട് ഉറവിടങ്ങളാണ് മുട്ടയും പനീറും. എന്നാല്‍ ഇവ രണ്ടിലുമുള്ള പോഷകഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഏതാണ് മികച്ചതെന്ന സംശയം എല്ലാവരിലുമുണ്ട്. പ്രോട്ടീന്‍ മാത്രമല്ല, വൈവിധ്യമാര്‍ന്ന പോഷകങ്ങൾ അടങ്ങിയതാണ് മുട്ടയും പനീറും.
പ്രോട്ടീൻ ഉണ്ടാക്കാൻ ആവശ്യമായ ഒമ്പത് പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ഇവ രണ്ടും പ്രോട്ടീന്‍റെ സമ്പൂര്‍ണ്ണ ഉറവിടങ്ങളായി കണക്കാക്കുന്നു. പാലുൽപ്പന്നങ്ങളിലും മുട്ടകളിലും വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി എന്നിവയും സമൃദ്ധമായി കാണുന്നു.
100 ഗ്രാം പനീറിൽ 18 മുതൽ 20 ഗ്രാം വരെ പ്രോട്ടീനുണ്ടാകും. എന്നാൽ കലോറി നോക്കിയാൽ 200 മുതൽ 250 വരെയാണ്. അതേസമയം ഒരു പുഴുങ്ങിയ മുട്ടയില്‍ ശരാശരി ആറ് ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടാവും. എന്നാല്‍ കലോറി നോക്കിയാല്‍ 70 വരെ ഉണ്ടാകൂ. ദഹനത്തിനും പനീറിനെക്കാൾ മുട്ടയാണ് മികച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Egg vs Paneer, which has more protien
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





