
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം, കൊതുകു കടി ഒഴിവാക്കാൻ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ
രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി ശ്രദ്ധിക്കണം.

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ഭീതി. ചൊവ്വാഴ്ച മാത്രം 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണങ്ങളോടെ 295 പേരാണ് ചികിത്സ തേടിയത്. മലപ്പുറത്ത് ഒരു ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തു. പാലക്കാട് ഡെങ്കിമൂലം മരിച്ചിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടത്
ചികിത്സ വൈകിപ്പിക്കാതിരിക്കുകയാണ് പ്രധാനം. രക്തത്തിലെ കൗണ്ട് കുറയൽ മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പനി ഗുരുതരമാകാനിടയുണ്ട്. രക്തസമ്മർദം അപകടകരമാംവിധം വർധിക്കാനും ഇടയുണ്ട്. തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ലെന്നും ഉടൻ ഡോക്ടറുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പധികൃതർ പറയുന്നു.
എന്താണ് ഡെങ്കിപ്പനി?
ഈഡിസ് കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. വീടിനകത്തും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ ഈ കൊതുകുകൾ പെരുകുന്നതിനാൽ, ഡെങ്കിപ്പനി തടയുന്നതിൽ വളരെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഈഡിസ് കൊതുകുകൾ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്നുമുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും.
പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.
ചികിത്സ
കൃത്യസമയത്തെ ചികിത്സയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി ശ്രദ്ധിക്കണം.
ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.
വീടുകളിൽ എടുക്കേണ്ട മുൻകരുതലുകൾ
ഈഡിസ് കൊതുകുകൾ വളരെ ചെറിയ അളവിലുള്ള വെള്ളത്തിലും മുട്ടയിടും. അതുകൊണ്ട് തന്നെ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്
ശ്രദ്ധിക്കേണ്ട ഇടങ്ങൾ:
പൂച്ചട്ടികളുടെ അടിഭാഗം
ഉപയോഗിക്കാത്ത ടയറുകൾ
തേങ്ങയുടെ തൊണ്ട്
പ്ലാസ്റ്റിക് കപ്പുകൾ, ബോട്ടിലുകൾ
ഫ്രിഡ്ജിന്റെ ട്രേ
എയർ കണ്ടീഷണറിന്റെ ഡ്രെയിൻ പാൻ
മേൽക്കൂരയിലെ വെള്ളക്കെട്ടുകൾ
ആഴ്ചയിൽ ഒരിക്കലെങ്കിലും ഇവ പരിശോധിച്ച് വെള്ളം ഒഴിച്ചുകളയണം.
വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ കൃത്യമായി മൂടിവയ്ക്കണം. തുറന്നുകിടക്കുന്ന പാത്രങ്ങൾ കൊതുകുകളുടെ പ്രജനന കേന്ദ്രമാകാം.
ടാങ്കുകൾ
ബക്കറ്റുകൾ
ഡ്രമ്മുകൾ
മഴവെള്ളം കെട്ടിക്കിടക്കാവുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കുക.
കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുക
മാലിന്യങ്ങൾ നീക്കം ചെയ്യുക
ഉപയോഗശൂന്യമായ പാത്രങ്ങൾ ഒഴിവാക്കുക
ഡെങ്കിപ്പനി തടയാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്ന് കൊതുകുകടി ഒഴിവാക്കുകയെന്നതാണ്.
ശരീരം മൂടുന്നതരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
കൊതുക് വല ഉപയോഗിക്കുക
ജനലുകളിലും വാതിലുകളിലും മെഷ് ഘടിപ്പിക്കുക.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Dengue Fever symptoms and prevention
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





