
ചർമത്തിന്റെ തരം അറിഞ്ഞ് ട്രീൻ ടീ ഫേയ്സ്പാക്ക് ഉപയോഗിക്കാം
മഞ്ഞളും ഗ്രീൻ ടീയും ചേർത്തുള്ള ഫെയ്സ് പാക്കുമാണ് സാധാരണ ചർമമുള്ളവർക്ക് നല്ലത്.

കുടിക്കാൻ മാത്രമല്ല, ചർമസംരക്ഷണത്തിന് പുറമെ പുരട്ടാനും ഗ്രീൻ ടീ മികച്ചതാണ്. ചർമത്തിലെ സെബത്തിന്റെ അമിതോത്പാദനം, സൂര്യതാപമേൽക്കൽ, ചുളിവു വീഴൽ എന്നിവ നിയന്ത്രിക്കാനും പ്രതിരോധിക്കാനും ഇത് നല്ലതാണ്. ഓറഞ്ചിന്റെ തൊലിയും ഗ്രീൻ ടീയും ചേർത്തുള്ള ഫെയ്സ് പാക്കും മഞ്ഞളും ഗ്രീൻ ടീയും ചേർത്തുള്ള ഫെയ്സ് പാക്കുമാണ് സാധാരണ ചർമമുള്ളവർക്ക് നല്ലത്.
ഓറഞ്ച്-ഗ്രീൻ ടീ ഫെയ്സ്പാക്ക്
ഓറഞ്ചിൻ്റെ തൊലി പൊടിച്ചത് ഒരു സ്പൂൺ, ഗ്രീൻ ടീ ഒരു സ്പൂൺ, അര സ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകാം. കൊളീജന്റെ ഉത്പാദനം കൂട്ടാനും ചർമത്തിന് പ്രായം കുറവ് തോന്നാനും ഇത് നല്ലതാണ്.
മഞ്ഞൾ-ഗ്രീൻ ടീ ഫെയ്സ്പാക്ക്
അരസ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ കടലമാവ്, രണ്ട് സ്പൂൺ ഗ്രീൻ ടീ എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്തവെള്ളത്തിൽ കഴുകി കളയാം. മുഖം തിളങ്ങാനും ചർമം യുവത്വമുള്ളതാക്കാനും ഇത് സഹായിക്കും.
WHAT TO READ NEXT

ചർമം തിളങ്ങാൻ ഇനി അരിപ്പൊടി ഫേയ്സ്പാക്ക്
അരിപ്പൊടിയും ഗ്രീൻ ടീയും ചേർത്തും മുൾട്ടാണി മിട്ടിയും ഗ്രീൻ ടീയും ചേർത്തുമാണ് എണ്ണ മയമുള്ള ചർമത്തിൽ ഉപയോഗിക്കേണ്ടത്.
അരിപ്പൊടി-ഗ്രീൻ ടീ
രണ്ട് സ്പൂൺ അരിപ്പൊടി, ഒരു സ്പൂൺ ഗ്രീൻ ടീ, ഒരു സ്പൂൺ നാരങ്ങ നീര് എന്നിവ കുഴമ്പുരൂപത്തിലാക്കി കൺതടങ്ങൾ ഒഴിവാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ഇത് ചർമത്തിലെ അധിക എണ്ണമയം ഒഴിവാക്കാൻ സഹായിക്കും. കൂടാതെ മുഖം തിളക്കമുള്ളതുമാക്കും.
മുൾട്ടാണി മിട്ടി
ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയെടുത്ത് രണ്ടോ മൂന്നോ സ്പൂൺ ഗ്രീൻ ടീയിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിനുശേഷം തണുത്തവെള്ളത്തിൽ കഴുകി കളയാം. ചർമത്തിലെ മൃതകോശങ്ങളെ നീക്കാൻ ഇത് സഹായിക്കും.
തേൻ-ഗ്രീൻ ടീ
തേനും ഗ്രീൻ ടീയും ചേർത്താണ് വരണ്ട ചർമ്മമുള്ളവവർ ഉപയോഗിക്കേണ്ടത്. രണ്ട് സ്പൂൺ ശുദ്ധമായ തേനും ഒരു ടേബിൾ സ്പൂൺ ഗ്രീൻ ടീയും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനുശേഷം മുഖം കഴുകുക.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Green Tea Face packs to include in your summer skin care routine
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



